കൊറോണയില്‍ സ്ഥിതി അതീവഗുരുതരം; സൈന്യത്തെ ഇറക്കാനൊരുങ്ങി ഇറ്റലി

റോം: കൊറോണ ബാധയില്‍ അതീവഗുരുതര സ്ഥിതിയാണ് ഇറ്റലിയില്‍ തുടരുന്നത്. ദിനംപ്രതി മരണസംഖ്യ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വൈറസിന്റെ പ്രഭവകേന്ദ്രമായിരുന്ന ചൈനയില്‍ സ്ഥിതി നിയന്ത്രണവിധേയമായെങ്കിലും ഇറ്റലിയില്‍ സ്ഥിതിഗതികള്‍ മോശമാണ്. ചൈനയേക്കാള്‍ കൂടുതല്‍ മരണമാണ് ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കൊറോണയെ പ്രതിരോധിക്കാന്‍ സൈന്യത്തെ ഇറക്കാന്‍ ഇറ്റലി തീരുമാനിച്ചിരിക്കുന്നത്.

24 മണിക്കൂറിനുള്ളില്‍ 627 മരണങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലൊക്കെ ഇറ്റലിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. കൊറോണ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ഒരു ദിവസത്തിനുള്ളില്‍ ഇത്രയും വലിയ തോതില്‍ മരണം സംഭവിക്കുന്നത് ഇതാദ്യമായാണ്.ഇറ്റലിയില്‍ ലോംബാര്‍ഡിയിലാണ് ആദ്യമായി വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇവിടെ ആയിരക്കണക്കിന് രോഗബാധിതരായ ആളുകളാണ് ഉള്ളവത്. ഇവര്‍ക്ക് മതിയായ ചികിത്സ ഉറപ്പുവരുത്താന്‍ ഈ മേഖലയിലെ ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Loading...

ഇറ്റലിക്ക് സഹായവുമായി ചൈനീസ് മെഡിക്കല്‍ വിദഗ്ധരും ലോംബാര്‍ഡിയില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ രോഗവ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമല്ലെന്ന് ഇവര്‍ അഭിപ്രായപ്പെടുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ലോംബാര്‍ഡ് മേഖല പ്രസിഡന്റ് അറ്റിലിയോ ഫോണ്ടാന മിലിറ്ററി ലോക്ക്ഡൗണ്‍ ആവശ്യപ്പെട്ടത്. ഇത് സര്‍ക്കാര്‍ അംഗീകരിച്ചു. ‘നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിവനായി സൈന്യത്തെ ഉപയോഗിക്കാനുള്ള അഭ്യര്‍ത്ഥന സര്‍ക്കാര്‍ അംഗീകരിച്ചു. ലോംബാര്‍ഡിയിലുടനീളം 114 സൈനികര്‍ ഉണ്ടാകും.

ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത് വളരെ കുറവാണ് എന്നാല്‍ ചെറുതാണെങ്കിലും പോസിറ്റീവായ മാറ്റമാണിതെന്ന് ഫൊണ്ടാന അഭിപ്രായപ്പെട്ടു.’നിര്‍ഭാഗ്യവശാല്‍, അക്കങ്ങളില്‍ മാറ്റത്തിന്റെ ഒരു പ്രവണത ഞങ്ങള്‍ കാണുന്നില്ല. അത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.’ഇറ്റലിയില്‍ 4,000 ത്തിലധികം ആളുകളാണ് കൊറോണ ബാധയെ തുടര്‍ന്ന് മരണമടഞ്ഞത്. കഴിഞ്ഞ ദിവസം ആറായിരം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രാജ്യത്താകെ 47,000 പേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.