ജോസഫ് ചിറമേൽ (79) നിര്യാതയായി

ന്യൂ ജേഴ്‌സി: ഒല്ലൂർ ചിറമേൽ ജോസഫ് (79) മാര്‍ച്ച് 1-­ന് തൃശ്ശൂർ ഒല്ലൂരിലുള്ള സ്വവസതിയില്‍ വച്ച് നിര്യാതനായി. മുണ്ടശ്ശേരിൽ കുടുംബാംഗമായ എൽസി ചിറമേൽ ആണ് ഭാര്യ.

സംസ്കാരം മാർച്ച് – 3 ന് ശനിയാഴ്‍ച വൈകീട്ട് 4- മണിക്ക് ഒല്ലൂർ സെൻറ്‌ ആൻ്റണി സീറോ മലബാർ കാത്തോലിക് ഫൊറോനാ ദേവാലയത്തില്‍ വെച്ച് നടത്തപ്പെടും.

Loading...

പരേതൻ ന്യൂ ജേഴ്‌സി മലയാളി സമൂഹത്തിന് ഏറെ പരിചിതനായിരുന്നു. മകൾ മരിയേലയോടും കുടുംബത്തോടൊപ്പം ന്യൂ ജേഴ്‌സിൽ കഴിഞ്ഞ കുറേ വർഷങ്ങളായി താമസിച്ചു വരികയായിരുന്നു.

മക്കള്‍: ആൻ്റണി ജോസഫ് (സിംഗപ്പൂർ), മരിയേല പയ്യപ്പിള്ളി (ന്യൂ ജേഴ്‌സി).

മരുമക്കള്‍: സെൽവിൻ പയ്യപ്പിള്ളി (ന്യൂ ജേഴ്‌സി),മെർലിൻ ആൻ്റണി (സിംഗപ്പൂർ).

കൊച്ചു മക്കൾ: ജോഷ് , ജെയ്‌സൺ, എസ്തർ , കെവിൻ.

സോമർസെറ്റ്‌ സെൻറ്‌ തോമസ്‌ സീറോ മലബാർ ദേവാലയത്തിൽ പരേതന് വേണ്ടി ഇന്ന് വൈകിട്ട് 7 .30 ന് കുർബാനയും ഒപ്പീസും ഉണ്ടായിരിക്കുന്നതാണ്.