ജെ.പി. നഡ്ഡ ബിജെപി ദേശീയ അധ്യക്ഷന്‍

ജെ.പി. നഡ്ഡ പുതിയ ബി.ജെ.പി അധ്യക്ഷന്‍. ഡല്‍ഹിയില്‍ പാര്‍ട്ടി ദേശീയാസ്ഥാനത്ത് നടന്ന യോഗത്തിലാണ് നഡ്ഡയെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. ഏകകണ്ഠമായായിരുന്നു തിരഞ്ഞെടുപ്പ്. അഞ്ചുവർഷത്തിനുശേഷം അമിത് ഷാ ഒഴിയുന്ന പദവിയിലേക്കാണ് നഡ്ഡയുടെ നിയമനം. ദേശീയാസ്ഥാനത്ത് രാവിലെ 10-നു തിരഞ്ഞെടുപ്പുനടപടി തുടങ്ങി.. കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽനിന്ന് നഡ്ഡയ്ക്കായി നാമനിർദേശപത്രികകൾ സമർപ്പിച്ചിരുന്നു .

സാങ്കേതികമായി അധ്യക്ഷപദവിയൊഴിയുമെങ്കിലും പാർട്ടിയുടെ കടിഞ്ഞാൺ അമിത് ഷായുടെ കൈയിൽത്തന്നെയാകും. നഡ്ഡ അധ്യക്ഷനായാലും ബി.ജെ.പി.യുടെ നയങ്ങളിലോ നിലപാടുകളിലോ മാറ്റമുണ്ടാകില്ലെന്നർഥം. മോദി-ഷാ കൂട്ടുകെട്ടിന്റെ ഭാഗമായ നഡ്ഡ ‘നിശ്ശബ്ദനായ സംഘാടകൻ’ എന്നാണ് പാർട്ടിക്കുള്ളിൽ അറിയപ്പെടുന്നത്. ഒന്നാം മോദി സർക്കാരിൽ ആരോഗ്യമന്ത്രിയായിരുന്നു.നദ്ദ.

Loading...

ഗുജറാത്ത് രാഷ്ട്രീയത്തിൽ മോദിയുടെ വലംകൈയായിരുന്ന അമിത് ഷാ 2014 ജൂലായ് ഒൻപതിനാണ് പാർട്ടിയധ്യക്ഷപദവി ഏറ്റെടുക്കുന്നത്. 2014-ലെ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുചുമതല അമിത് ഷായ്ക്കായിരുന്നു. രാഷ്ട്രീയ-ജാതി സമവാക്യങ്ങൾ തിരുത്തിയെഴുതി യു.പി.യിൽ ബി.ജെ.പി.ക്കു ഭൂരിപക്ഷം നേടിയെടുത്ത ഷാ പിന്നീട് തന്റെ പ്രവർത്തനകേന്ദ്രം ഡൽഹിക്കു മാറ്റി.

പാർട്ടി പ്രസിഡന്റായിരുന്ന രാജ്‌നാഥ് സിങ് ഒന്നാം മോദി മന്ത്രിസഭയിൽ അംഗമായതോടെയാണ് അമിത് ഷാ അധ്യക്ഷനായത്. സർക്കാരിൽ മോദിയും പാർട്ടിയിൽ ഷായും അജയ്യരായി. എതിർപ്പുയർത്തിയവരെ ഒന്നൊന്നായി ഒതുക്കി പാർട്ടി കൈപ്പിടിയിലാക്കാൻ ഷായ്ക്ക് അധികസമയം വേണ്ടിവന്നില്ല.

രണ്ടാം മോദിമന്ത്രിസഭയിൽ ആഭ്യന്തരവകുപ്പോടെ ഷാ രണ്ടാമനായപ്പോൾ, പാർട്ടിയുടെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ ജെ.പി. നഡ്ഡയെ വർക്കിങ് പ്രസിഡന്റാക്കി. കഴിഞ്ഞ ജൂലായിലായിരുന്നു നിയമനം. എങ്കിലും നിർണായകതീരുമാനങ്ങൾ കൈക്കൊണ്ടത് അമിത് ഷാതന്നെ. ഏറ്റവുമൊടുവിൽ പാർട്ടി സംസ്ഥാന പ്രസിഡന്റുമാരെ നിശ്ചയിച്ചതും ഷായുടെ നിർദേശപ്രകാരമായിരുന്നു. തുടർന്നും ഷാതന്നെയായിരിക്കും പാർട്ടിയിലും സർക്കാരിലും പ്രധാനശബ്ദം.2014 ജൂലായിൽ രാജ്‌നാഥ് സിംഗ് മോദി മന്ത്രിസഭയിൽ അംഗമായതോടെയാണ് അമിത്ഷാ ദേശീയ അദ്ധ്യക്ഷനാവുന്നത്. 2014ൽ നടന്ന തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുചുമതല അമിത് ഷായ്ക്കായിരുന്നു. രാഷ്ട്രീയ-ജാതി സമവാക്യങ്ങൾ തിരുത്തിയെഴുതി യു.പി.യിൽ ബി.ജെ.പി.ക്കു ഭൂരിപക്ഷം നേടിയെടുത്ത ഷാ പിന്നീട് തന്റെ പ്രവർത്തനകേന്ദ്രം ഡൽഹിക്കു മാറ്റി. ഹിമാചലിൽ നിന്നുള്ള രാജ്യസഭാ എം.പിയായ നദ്ദ ജൂലായിലാണ് വർക്കിംഗ് പ്രസിഡആയത്. ഒന്നാം മോദി സഭയിൽ അംഗമായിരുന്നു.ഹിമാചല്‍ പ്രദേശിൽ ജനിച്ച ജഗത് പ്രകാശ് നദ്ദ എ.ബി.വി.പിയിലൂടെയാണ് രാഷ്ട്രീയരംഗത്തേക്ക് എത്തിയത്. യുവമോര്‍ച്ച ദേശീയ അദ്ധ്യക്ഷനായി തുടങ്ങി അവിടെനിന്നാണ് ബി.ജെ.പിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകന്‍ ആകുന്നത്. ചെറുപ്പത്തിൽ നീന്തൽതാരമായിരുന്നു ജഗത് പ്രകാശ് നഡ്ഡ. ബിഹാറിനെ പ്രതിനിധീകരിച്ച് ദേശീയ ജൂനിയർ നീന്തൽ ചാംപ്യൻഷിപ്പിൽ പങ്കെടുത്ത നഡ്ഡ ബിജെപിയുടെ അമരത്തെത്തുമ്പോൾ വെല്ലുവിളികളുടെ കടലാണു കാത്തിരിക്കുന്നത്.

ഒന്നാം മോദി സർക്കാരിൽ ആരോഗ്യ മന്ത്രിയായിരുന്ന, പ്രവർത്തന മികവിന്റെയും പ്രതിച്ഛായയുടെയും പിൻബലമുള്ള നഡ്ഡയ്ക്ക് ഇത് അനായാസം കൈകാര്യം ചെയ്യാൻ കഴിയുമെന്നാണു ബിജെപി പ്രതീക്ഷ.
അളവുകോലായി ‘ഷാ’ യുഗം

അഞ്ചരക്കൊല്ലം പാർട്ടിയെ വലിയ വിജയങ്ങളിലേക്കു നയിച്ച അമിത് ഷായിൽ നിന്നു നേതൃത്വമേറ്റെടുക്കുമ്പോൾ ആ നേതൃത്വത്തിന്റെ മികവു തന്നെയാകും നഡ്ഡയ്ക്കും അളവുകോലാവുക,വെല്ലുവിളിയും.പറഞ്ഞാൽ പറഞ്ഞതു നടപ്പാക്കുക എന്നതായിരുന്നു ഷായുടെ ശൈലി. അതിനു മീതെ പറക്കാൻ ബിജെപിയിൽ ഒരു പരുന്തുമില്ലായിരുന്നു.അതു നടപ്പാക്കാൻ നഡ്ഡയ്ക്കും കഴിയുമോ എന്നതാണു കാര്യം.

രണ്ടാം നരേന്ദ്രമോദി സർക്കാരിൽ അമിത്ഷാ ആഭ്യന്തര മന്ത്രിയായപ്പോൾ കഴിഞ്ഞ ജൂണിലാണ് നഡ്ഡയെ വർക്കിങ് പ്രസിഡന്റായി നിശ്ചയിച്ചത്.തുടർന്നു നടന്ന 3 സംസ്ഥാന തിരഞ്ഞെടുപ്പുകളിലും1993ലും 98ലും ഹിമാചല്‍ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം വിജയത്തില്‍ സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിച്ചു. 2007ല്‍ പ്രേം കുമാര്‍ ധൂമല്‍ മന്ത്രിസഭയില്‍ അംഗമായി. 2012 ഓടെ ദേശിയ രാഷ്ടീയത്തിലേക്ക് ചുവട് മാറ്റിയ നദ്ദ പിന്നീട് രാജ്യസഭാ അംഗമായി.
പുതിയ പ്രസിഡന്റ് ബുധനാഴ്ചയാണ് ചുമതലയേൽക്കുക. ഡൽഹി, ബിഹാർ, ബംഗാൾ നിയമസഭാ തിരഞ്ഞടുപ്പുകളാണ് അദ്ദേഹത്തിന്റെ മുന്നിലെ വലിയ വെല്ലുവിളി.