ചക്കക്കുരു വലിച്ചെറിയല്ലേ! മൂന്നൂറ് ഗ്രാം ചക്കക്കുരുവിന് വില 270 രൂപ!

കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ഔദ്യോഗിക ഫലമാണ് ചക്ക. ചക്ക മലയാളികളുടെ സ്വന്തം ഭക്ഷണമാണ്. ചക്ക ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. ഏറ്റവും വലിയ കായ്ഫലവും ചക്കയാണ്‌. ജനം കൊറോണ പേടികാരണം വീട്ടിൽ ഒതുങ്ങികൂടിയപ്പോൾ ചക്കയ്ക്ക് ആവശ്യക്കാർ എറെയായിരുന്നു. പോരാത്തതിന് ചക്കയും ചക്കകുരുവും ട്രോളന്മാരും ഏറ്റെടുത്തു. എന്നാൽ ഇവിടെ ഇപ്പോൾ സംസാര വിഷയം ചക്കയല്ല. ചക്ക കുരുവാണ്.

കേൾക്കുമ്പോൾ ഞെട്ടരുത്. മൂന്നൂറ് ഗ്രാം ചക്കക്കുരുവിന് വില 270 രൂപ. ഞെട്ടണ്ട. സംഭവം സത്യമാണ്. ആമസോണിലാണ് ഈ വിലയ്ക്ക് ചക്കക്കുരു ലഭിക്കുന്നത്. ചക്കക്കുരുവിന്റെ ഗുണങ്ങളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുമുണ്ട് ആമസോണിൽ. വൈറ്റമിൻ എ ആരോഗ്യത്തിനും കാഴ്ചശക്തിക്കും സഹായകരമാണെന്നും വിശദമാക്കിയിട്ടുണ്ട്. ചക്കകുരുവിലെ അയൺ ഘടകം വിളർച്ചയെ പ്രതിരോധിക്കാനും രക്താണുക്കളുടെ എണ്ണം കൂട്ടാനും സഹായിക്കും. ദഹന പ്രശ്നങ്ങൾക്കും മികച്ച പരിഹാരമാണ് ചക്കരക്കുരുവെന്നും കുറിച്ചിട്ടുണ്ട്. 100 ഗ്രാം ചക്കക്കുരുവിൽ 185 കലോറിയാണ് അടങ്ങിയിരിക്കുന്നത്, ഇതിൽ ഫാറ്റിന്റെ ഘടകം ഒരു ഗ്രാം മാത്രമാണ്. എന്തായാലും ആമസോണിലെ ചക്കകുരുവിന്റെ വിലകേട്ട് മലയാളി ഒന്നു ഞെട്ടിയിട്ടുണ്ട്.

Loading...

ഒരു ചക്കപ്പഴത്തിൽ ധാരാളം ചക്കകുരുക്കൾ ഉണ്ടാകും. ചക്കക്കുരുവിൽ ധാരാളം വിറ്റാമിനുകൾ അടങ്ങിയിരിക്കുന്നു. ചക്കക്കുരു കൊണ്ട് സ്വാദിഷ്ഠമായ തോരനും ചാറ് കറിയും,ജ്യൂസ്,വട എന്നിവ തയ്യാറാക്കും. പഴയ കാലത്ത് ചക്കക്കുരുകൾ മാസങ്ങളോളം കേട് വരാതിരിക്കാൻ മണ്ണിൽ പൂഴ്ത്തി വെക്കുകയും ചക്കക്കുരു കിട്ടാത്ത കാലത്ത് അത് എടുത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു. പഴകുന്തോറും രുചി കൂടും എന്ന ഒരു പ്രത്യേകതയും കൂടി അതിനുണ്ട്.