സ്വര്‍ണ കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ്. പ്രവാസികളെ തിരികെയെത്തിക്കുന്നതില്‍ പിണറായി സര്‍ക്കാരെടുക്കുന്ന നിഷേധാത്മക നിലപാടോട് ബന്ധിപ്പിച്ചാണ് ജേക്കബ് തോമസ് സര്‍ക്കാരിനെ പരിഹസിച്ചത്. ‘മുഖ്യ വികസന മാര്‍ഗം’ എന്ന തലക്കെട്ടില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ജേക്കബ് തോമസിന്റെ വിമര്‍ശനം.
‘സ്വര്‍ണം പ്രവാസി നാട്ടില്‍ നിന്നു വരണം. പ്രവാസികള്‍ വരണം എന്ന് നിര്‍ബന്ധമില്ല ! സ്വര്‍ണത്തിളക്കത്തോടെ നാം മുന്നോട്ട് ! ‘ എന്നായിരുന്നു ജേക്കബ് തോമസ് പങ്കുവെച്ച കുറിപ്പ്. ഒരു ഡയറിയുടെ പേജില്‍ എഴുതിയ കുറിപ്പിലായിരുന്നു ഇത്.
കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ വേട്ട നടന്നത്. പതിനഞ്ചു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണമാണ് പിടികൂടിയത്. യുഎഇ കോണ്‍സുലേറ്റിലേക്കുള്ള പാഴ്‌സലില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം.
#Pravasi #NRK #Malayali #Gold
Opublikowany przez Dr.Jacoba Thomasa Poniedziałek, 6 lipca 2020