സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്ര അയപ്പ് ചടങ്ങില്‍ പോലും പങ്കെടുത്തില്ല, ജേക്കബ് തോമസ് പടിയിറങ്ങുന്നു

ഐ.പി.എസ് ഉദ്യോഗസ്ഥനും മുന്‍ വിജിലന്‍സ് ഡയറക്ടറുമായ ജേക്കബ് തോമസ് ഇന്ന് വിരമിക്കും. 35 വര്‍ഷത്തെ സര്‍വീസിന് ശേഷമാണ് അദ്ദേഹം പടിയിറങ്ങുന്നത്. സഹപ്രവര്‍ത്തകര്‍ നല്‍കിയ യാത്ര അയപ്പ് ചടങ്ങില്‍ പോലും ജേക്കബ് തോമസ് പങ്കെടുത്തിരുന്നില്ല. അവസാന സര്‍വീസ് ദിവസം താന്‍ ഓഫീസിലാണ് കിടന്നുറങ്ങിയതെന്ന് ജേക്കബ് തോമസ് പറയുന്നു.

ഓഫീസില്‍ കിടക്ക വിരിച്ചിരിക്കുന്ന ചിത്രം ജേക്കബ് തോമസ് തന്നെയാണ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സിവില്‍ സര്‍വീസ് അവസാന ദിവസത്തിന്റെ തുടക്കവും ഒടുക്കവും ഷൊര്‍ണ്ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ഓഫീസില്‍ എന്നാണ് ജേക്കബ് തോമസ് പോസ്റ്റില്‍ കുറിച്ചു.

Loading...

പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുസര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ വിജിലന്‍സ് ഡയറക്ടറായാണ് ജേക്കബ് തോമസിനെ നിയോഗിച്ചത്. കേസെടുക്കുന്നതിലും അറസ്റ്റ് ചെയ്യുന്നതിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലുമെല്ലാം ജേക്കബ് തോമസ് വിജിലന്‍സില്‍ അടിമുടി പരിഷ്‌ക്കാരങ്ങള്‍ കൊണ്ടുവന്നു. എന്നാല്‍ പിന്നീട് സര്‍ക്കാരുമായി അഭിപ്രായഭിന്നതയിലായിരുന്നു. നിലവില്‍ ഷൊര്‍ണൂരിലെ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ് ജേക്കബ് തോമസ്.

"സിവിൽ സർവീസ് – അവസാന ദിനത്തിൻ്റെ തുടക്കവും, ഉറക്കവും ഷൊർണ്ണൂർ മെറ്റൽ ഇൻഡസ്ട്രീസ് ഓഫീസിൽ"#civilservices #ips #metalindustries #drjacobthomas

Opublikowany przez Dr.Jacoba Thomasa IPS Sobota, 30 maja 2020