അഴിമതി- ജേക്കബ് തോമസിനെതിരെയുള്ള കേസ് 30ലേക്ക് മാറ്റി

കൊച്ചി: വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസിനെതിരെ ഫയല്‍ ചെയ്ത കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി കുടുതല്‍ വാദം കേള്‍ക്കുന്നതിന് 30 ലേക്ക് മാറ്റി. തുറമുഖ വകുപ്പിന്‍റെ കീഴിലുള്ള ബേപ്പൂര്‍, വിഴിഞ്ഞം, വലിയതുറ, അഴീക്കല്‍ തുടങ്ങിയ സംസ്ഥാനത്തെ വിവിധ തുറമുഖങ്ങളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചതിലെ അഴിമതിയെക്കുറിച്ച് അന്വേഷിക്കണമെന്നായിരുന്നു ഹര്‍ജി.

സംസ്ഥാന വിജിലന്‍സ് ഡയറക്റ്റര്‍ ജേക്കബ് തോമസ്, തുറമുഖ വകുപ്പു മുന്‍ പ്രന്‍സിപ്പല്‍ സെക്രട്ടറി, സിഡ്‌കോ, കെല്‍ട്രോണ്‍ മാനേജിങ് ഡയറക്റ്റര്‍മാര്‍ എന്നിവരെ എതിർ കക്ഷികളാക്കിയാണ് ഹര്‍ജി.

Loading...