മൃതദേഹം സംസ്‌കരിക്കാനാകാത്ത ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം; ഒടുവില്‍ അന്ത്യ ശാസനവുമായി ജില്ല ഭരണകൂടം

കട്ടച്ചിറ: സഭാ തര്‍ക്കത്തെ തുടര്‍ന്ന് 10 ദിവസമായി സംസ്‌കരിക്കാനാകാതെ വീട്ടിനുള്ളിലെ മൊബൈല്‍ മോര്‍ച്ചറിയില്‍ വച്ചിരിക്കുന്ന വര്‍ഗ്ഗീസ് മാത്യു (94) ന്റെ മൃതദേഹം അടക്കം ചെയ്യണമെനന്ന് ജില്ലാ ഭരണകൂടത്തിന്റെ അന്ത്യശാസനം. നാളെ വൈകീട്ട് അഞ്ചിനുമുമ്പ് മൃതദേഹം അടക്കം ചെയ്യണമെന്ന് കളക്ടര്‍ അറിയിച്ചു.

സഭാ പ്രതിനിധികളുമായി ജില്ലാ കളക്ടര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണിത്. എന്നാല്‍ ഓര്‍ത്തഡോക്‌സ്, യാക്കോബായ വിഭാഗങ്ങള്‍ അവരുടെ നിലപാടില്‍ ഉറച്ചു നിന്നു. കായംകുളത്ത് പള്ളിയുടെ മുന്നില്‍ കനത്ത പോലീസ് ബന്തവസ്സ് തുടരുകയാണ്. സഭാ തര്‍ക്കത്തെ തുടര്‍ന്ന് രണ്ട് മാസമായി ഇവിടെ നിരോധനാജ്ഞ നിലനില്‍ക്കുകയാണ്.

Loading...