പാര്‍ലമെന്റ് ആക്രമണക്കേസില്‍ പ്രതിയായ അഫ്‌സല്‍ ഗുരുവിന് അനുകൂലമായി കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളും പ്രതിഷേധിച്ചു. രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥിനേതാവ് കന്ഹയ്യ കുമാര്‍ അറസ്റ്റിലായതിനെതിരെ പ്രതിഷേധിച്ചതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് ചൊവ്വാഴ്ചയാണ് കൊല്‍ക്കത്തയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധറാലി സംഘടിപ്പിച്ചത്.

സര്‍വകലാശാല കാമ്പസില്‍ നിന്ന് തെക്കന്‍ കൊല്‍ക്കത്തയിലെ ഗോല്‍പാര്‍ക്കിലേക്ക് നടത്തിയ പന്തംകൊളുത്തി പ്രകടനത്തില്‍ ‘അഫ്‌സലും ഗീലാനിയും സ്വാതന്ത്ര്യം എന്നു പറഞ്ഞു, സ്വാതന്ത്ര്യം പിടിച്ചെടുക്കണം’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് മുഴക്കിയത്.

Loading...

‘ആര്‍.എസ്.എസ് നിന്നുള്ള സ്വാതന്ത്ര്യം, മോഡി സര്‍ക്കാരില്‍ നിന്ന് സ്വാതന്ത്ര്യം’, ‘കാശ്മീരും മണിപ്പൂരും സ്വാതന്ത്ര്യം ആവശൃപ്പെട്ടിരുന്നു’ എന്നിവയായിരുന്നു മറ്റു മുദ്രാവാക്യങ്ങള്‍. കന്ഹയ്യയുടെ അറസ്റ്റിനെതിരായ പൊതുജന പ്രതിഷേധമായിരുന്നു നടന്നതെന്ന് പങ്കെടുത്ത എസ്.എഫ്.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സാമാന്യ രാഹ പ്രതികരിച്ചു. ഫെബ്രുവരി 9ന് ജെഎന്‍യു കാമ്പസില്‍ നടന്ന സംഭവത്തെത്തുടര്‍ന്ന് കന്ഹയ്യയെ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരുന്നു