ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​രി​യും രാ​ഷ്ട്രീയ​ത്തി​ലേ​ക്ക്; പാ​ര്‍​ട്ടി പ്ര​ഖ്യാ​പ​നം ജൂ​ലൈ​യി​ല്‍

ഹൈ​ദ​രാ​ബാ​ദ്: ആ​ന്ധ്രാ​പ്ര​ദേ​ശ് മു​ന്‍​മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ മ​ക​ളും നി​ല​വി​ലെ മു​ഖ്യ​മ​ന്ത്രി വൈ.​എ​സ്. ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി​യു​ടെ സ​ഹോ​ദ​രി​യു​മാ​യ വൈ.​എ​സ്. ശാ​ര്‍​മി​ള റെ​ഡ്ഡി രാ​ഷ്ട്രി​യ​ത്തി​ലേ​ക്ക്. പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ച്ച്‌ തെ​ലു​ങ്കാ​ന​യി​ല്‍ സ​ജീ​വ​മാ​കാ​നാ​ണ് ശാ​ര്‍​മി​ള​യു​ടെ തീ​രു​മാ​നം. രാ​ജ​ശേ​ഖ​ര റെ​ഡ്ഡി​യു​ടെ ജ​ന്മ​ദി​ന​മാ​യ ജൂ​ലൈ എ​ട്ടി​ന് പു​തി​യ പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ശാ​ര്‍​മി​ള അ​റി​യി​ച്ചു.

തെ​ലു​ങ്കാ​ന​യി​ലെ ജ​ന​ങ്ങ​ളെ സേ​വി​ക്കു​വാ​ന്‍ മ​ക​ള്‍ തീ​രു​മാ​നി​ച്ച​തി​ല്‍ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ശാ​ര്‍​മി​ള​യു​ടെ അ​മ്മ വൈ.​എ​സ്. വി​ജ​യ​ല​ക്ഷ്മി പ്ര​തി​ക​രി​ച്ചു. അ​ച്ഛ​ന്‍റെ ധൈ​ര്യം മ​ക​ള്‍​ക്കു​മു​ണ്ടെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Loading...

പു​തി​യ പാ​ര്‍​ട്ടി​യു​ടെ പേ​ര്, ലോ​ഗോ, പ​താ​ക തു​ട​ങ്ങി​യ​വ ജൂ​ലൈ എ​ട്ടി​ന് അ​നാ​ച്ഛാ​ദ​നം ചെ​യ്യും. 2023ല്‍ ​ന​ട​ക്കു​ന്ന തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​മെ​ന്നും ശാ​ര്‍​മി​ള അ​റി​യി​ച്ചു. അ​തേ​സ​മ​യം, സ​ഹോ​ദ​രി​യു​ടെ തീ​രു​മാ​ന​ത്തി​ല്‍ ജ​ഗ​ന്‍​മോ​ഹ​ന്‍ റെ​ഡ്ഡി പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.