ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാകുന്നു

നടന്‍ ജഗതി ശ്രീകുമാറിന്‍റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ ശ്രീലക്ഷ്മി തന്നെയാണ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്‍റെ ഹൃദയം നിനക്ക് ആശ്രയയവും എന്‍റെ കൈ നിനക്ക് വീടുമായിരിക്കും എന്നും പറഞ്ഞ് ഭാവി വരന്‍റെ കൈ ചേര്‍ത്ത് പിടിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചത്. ശ്രീലക്ഷ്മി സോഷ്യൽ മീഡിയയിലൂടെയാണ്‌ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

വൈകാതെ തന്നെ മിസിസ് ആകുമെന്നും ഇത് ഔദ്യോഗിക അറിയിപ്പാണെന്നും എല്ലാവരുടെയും പ്രാര്‍ത്ഥനകളും അനുഗ്രഹവും വേണമെന്നും താരം പറഞ്ഞു.അതേസമയം, വരന്റെ പേരോ വിവാഹത്തീയതിയോ താരം പുറത്തുവിട്ടിട്ടില്ല.

Loading...

ജഗതി ശ്രീകുമാറിന്റെ മകളായിട്ടാണ് ശ്രീലക്ഷ്മി കേരളത്തില്‍ അറിയപ്പെടുന്നത്. നടിയും അവതാരകയുമായി രംഗത്ത് എത്തിയെങ്കിലും ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥിയായി എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ചെറുപത്തിലെ ക്ലാസിക്കല്‍ നൃത്തം അഭ്യസിച്ചിരുന്ന ശ്രീലക്ഷ്മി നല്ലൊരു നര്‍ത്തകി കൂടിയാണ്. 2016 ല്‍ പുറത്തിറങ്ങിയ വണ്‍സ് അപ്പണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍, ക്രാന്തി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാളുകളായി ശ്രീലക്ഷ്മിയെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നുമുണ്ടായിരുന്നില്ല.

സോഷ്യല്‍ മീഡിയയില്‍ സജീവമായിട്ടുള്ള ശ്രീലക്ഷ്മി ഡബ്ബ്‌സ്മാഷ് വീഡിയോസും ടിക് ടോക് വീഡിയോസുമെല്ലാം നിരന്തരം പുറത്ത് വിടാറുണ്ടായിരുന്നു. ഇതിനെല്ലാം വലിയ പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളതും. ഇതിനിടെയാണ് ബാച്ച്‌ലര്‍ ജീവിതം അവസാനിപ്പിക്കുന്ന കാര്യം നടി പുറത്ത് വിട്ടത്. ഫേസ്ബുക്കിലുടെ പുറത്ത് വിട്ട കുറിപ്പില്‍ ഭാവി വരനെ കുറിച്ച് കൂടുതലായിട്ടും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും ശ്രീലക്ഷ്മിയുടെ മകളുടെ വിവാഹം എന്നാണെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.