തന്റെ ചിത്രങ്ങളുപയോഗിച്ച് മാനത്തിന് വിലപറഞ്ഞ യുവാവിനെ കുടുക്കി മോഡല്‍ ജേജി ജോണ്‍

വന്‍ വിവാദങ്ങളും ചര്‍ച്ചകളും നടക്കുന്ന സമയത്തും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും അധിക്ഷേപങ്ങളും നിര്‍ഭയം തുടരുകയാണ്. അതിശക്തവും വേഗത്തിലുമുള്ള നിയമനടപടികളുടെ അഭാവവും, പ്രതികരണങ്ങളും പരാതികളും നല്‍കുന്നതില്‍ നിന്നും സ്ത്രീകള്‍ തന്നെ ഉള്‍വലിയുന്നതും ഇത്തരക്കാര്‍ക്ക് തെറ്റുകള്‍ തുടരാന്‍ സഹായകമാകുന്നു. എന്നാല്‍ തന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് മാനത്തിന് വിലപേശിയെ ഒരുവനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ധീരമായി രംഗത്തെത്തിയിരിക്കുകയാണ് മോഡലും അവതാരികയുമായ ജേജി ജോണ്‍. ജേജി ജോണ്‍ തന്റെ ഫെയ്‌സ്ബുക്കില്‍ അപ് ലോഡ് ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് വാട്‌സ് ആപ്പിലൂടെ മറ്റ് സ്ത്രീകള്‍ക്ക് അയച്ച് കൊടുത്താണ് യുവാവ് അപകീര്‍ത്തികരമായ സന്ദേശം പരത്തുകയും അവഹേളിക്കുകയും ചെയ്തിരിക്കുന്നത്.

ഈ ചിത്രത്തില്‍ കാണുന്ന സ്ത്രീയ്ക്കാണ് 30 മുതല്‍ 32 വരെ വയസു പ്രായമുള്ള ആണ്‍കുട്ടികളെ വേണം, എന്ന രീതിയിലാണ് ചിത്രങ്ങളുപയോഗിച്ച് മെസേജുകള്‍ യുവാവ് മറ്റ് സ്ത്രീകള്‍ക്ക് അയച്ചുകൊടുത്തത്. പല സ്ത്രീകള്‍ക്കും ഇത്തരത്തില്‍ മെസേജുകള്‍ ചെന്നെങ്കിലും ഇവന്റ് കോര്‍ഡിനേറ്റര്‍ കൂടിയായ ആയ അനു പാലത്തിങ്കലിനാണ് യുവാവിനെതിരെ അതിശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. യുവാവ് അയച്ച വാട്‌സ്അപ്പ് സന്ദേശങ്ങള്‍ സ്‌ക്രീന്‍ ഷോട്ടെടുത്ത് അനു പാലത്തിങ്കല്‍ തന്റെ തന്നെ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തു. അപ്പോഴാണ് തന്റെ പേരില്‍ അശ്ലീല സന്ദേശങ്ങള്‍ പരക്കുന്നതായി ജേജി അറിയുന്നത്.

Loading...

Juvi Cecil ഇവനെ പോലുള്ളവരെ എന്താ ചെയ്യേണ്ടത്?? ഒരു പെണ്ണിന്റെ ഫോട്ടോ അയച്ചിട്ട് അവൾക്ക് വേണ്ടി 30-32 വയസ്സുള്ള ആണുങ്ങൾ…

Gepostet von Anu Palathinkal am Dienstag, 4. Juli 2017

തുടര്‍ന്ന് അനുവുമായി സംസാരിച്ചതിനു ശേഷം ജേജി തന്റെ ഫെയ്‌സ്ബുക്ക് പേജിലും ഇക്കാര്യം ഷെയര്‍ ചെയ്തിട്ടുണ്ട്. താന്‍ ഇത് ഫെയ്‌സ് ബുക്ക് പേജില്‍ ഷെയര്‍ ചെയ്തപ്പോള്‍ ഇത്തരത്തിലുള്ള മെസേജുകള്‍ ചെന്നതായി മറ്റ് പതിനഞ്ചോളം സ്ത്രീകള്‍ യുവാവിനെതിരെയുള്ള പരാതികള്‍ തന്നോട് പങ്കുവച്ചതായും ജേജി പറയുന്നു. കമ്മീഷണര്‍ ഓഫീസിലെത്തി പരാതി നല്‍കിയ ജേജി ജോണ്‍ സൈബര്‍ സെല്ലിലും പരാതി നല്‍കി.

മുന്‍ മിസിസ് തിരുവനന്തപുരവും ഗ്രൂമിങ് സ്‌റ്റൈലിസ്റ്റ് എക്‌സ്‌പേര്‍ട്ടും സെലിബ്രിറ്റി ഷെഫും അവതാരികയുമാണ് ജേജി ജോണ്‍.

BEWARE OF THIS BASTARD !! juvi cecil U ARE DEALING WITH FIRE…..WAIT N SEE WHATS IN STORE FOR U !!!!U WILL KNOW THE…

Gepostet von Jagee John am Dienstag, 4. Juli 2017