ബക്രീദിന് വസ്ത്രം വാങ്ങി നല്‍കിയില്ല, പ്രകോപിതനായ ഭര്‍ത്താവ് ജയിലില്‍ നിന്ന് ഭാര്യയെ മുത്തലാഖ് ചൊല്ലി

ബക്രീദിന് പുതിയ കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കാത്ത ഭാര്യയെ ജയിലിലുള്ള ഭര്‍ത്താവ് മുത്തലാഖ് ചൊല്ലിയതായി പരാതി. ഉത്തര്‍പ്രദേശിലെ അമ്രോഹയിലെ മുര്‍ഷിദ എന്ന യുവതിയെയാണ് കൊലപാതക കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച്‌ വരുന്ന ഭര്‍ത്താവ് മൊഴി ചൊല്ലിയത്.

ബക്രീദിന് ഭര്‍ത്താവ് കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടെന്നും തനിക്ക് അതിന് സാധിച്ചില്ലെന്നും യുവതി പറയുന്നു. അതിന് ശേഷം ജയിലില്‍ പോയി കണ്ടപ്പോള്‍ ഇക്കാര്യം പറഞ്ഞ് വഴക്കിടുകയും, തന്നെ മുത്തലാഖ് ചൊല്ലിയെന്നും മുര്‍ഷിദ പരാതിയില്‍ പറയുന്നു.

Loading...

ഇക്കാര്യം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി തനിക്ക് നീതി വാങ്ങിത്തരണമെന്നാണ് മുര്‍ഷിദയുടെ ആവശ്യം. പരാതിയില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമാക്കി. 2014 മുതല്‍ ഒരു കൊലപാതക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച്‌ വരികയാണ് മുര്‍ഷിദയുടെ ഭര്‍ത്താവ്.