ന്യൂയോര്‍ക്ക്: പ്രമുഖ അടിവസ്ത്ര നിര്‍മാതാക്കളായ ‘കൊനില്‍ സാചി ആന്‍ഡ് സാചി യുഎസ്എ’യുടെ ഏറ്റവും പുതിയ പരസ്യചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. അര്‍ജന്റീനിയന്‍ വിപണി ലക്ഷ്യമിട്ട് ഡിസൈന്‍ ചെയ്ത ജേന്‍ പെയിന്‍ ശ്രേണിയില്‍പ്പെട്ട അടിവസ്ത്രങ്ങളുടെ ക്ലോസ് അപ്പ് ഫോട്ടോകളാണിവ.

ഒറ്റനോട്ടത്തില്‍ സെക്‌സി എന്നു തോന്നിപ്പിക്കുന്ന ഈ ചിത്രങ്ങളില്‍, കാല്‍മുട്ടിലും കൈമുട്ടിലും കൈയിടുക്കിലും ധരിച്ച അടിവസ്ത്രങ്ങളാണ് കാണിച്ചിരിക്കുന്നത്. ശരീരത്തിലെ ഈ അവയവങ്ങളെ പോലും ആകര്‍ഷകമാക്കാന്‍ തങ്ങളുടെ പുതിയ മോഡല്‍ വസ്ത്രങ്ങള്‍ക്കു സാധിക്കുമെന്നു കൊനില്‍ സാചി ആന്‍ഡ് സാചി യുഎസ്എ പറയുന്നു.

Loading...