പുല്‍വാമയില്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ കൊല്ലപ്പെട്ടത് ഭീകരാക്രമണത്തിന് പിന്നിലെ കുടുലബുദ്ധി കമ്രാൻ

ശ്രീനഗർ: പുൽവാമയിൽ വ്യാഴാഴ്ച ഉണ്ടായ ഭീകരവാദി ആക്രമണത്തിന് സൈന്യം മറുപടി നൽകുന്നു. ഭീകരവാദികളുമായി സൈന്യം നടത്തിയ ഏറ്റുമുട്ടലിൽ രണ്ടു ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. പുൽവാമ ഭീകരാക്രമണത്തിന് പിന്നിലെ കുടുലബുദ്ധി കമ്രാൻ ആണ് കൊല്ലപ്പെട്ട ഭീകരവാദികളിൽ ഒരാൾ. ജെയ്-ഷെ-മൊഹമ്മദ് തലവൻ മസൂദ് അസറിന്‍റെ വലംകൈ ആയിരുന്നു കൊല്ലപ്പെട്ട കമ്രാൻ.

പുൽവാമയിൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഹിലാൽ എന്ന ഭീകരവാദിയാണ് കൊല്ലപ്പെട്ട മറ്റൊരാൾ. അതേസമയം, മൂന്നാമത് ഒരു ഭീകരവാദിയെ സൈന്യം പിടികൂടിയെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ, ഇയാളുടെ വിശദാംശങ്ങൾ ലഭ്യമല്ല. കൊല്ലപ്പെട്ട രണ്ട് ഭീകരരുടെയും മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്.അതേസമയം, ഒരു മേജർ ഉൾപ്പെടെ നാല് സൈനികർ ഏറ്റമുട്ടലിൽ വീരമൃത്യു വരിച്ചു. ഭീകരർ പുൽവാമയിലെ പിങ്ലാൻ മേഖലയിൽ ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് സൈന്യം ഓപ്പറേഷൻ ആരംഭിച്ചത്. ഭീകരവാദികൾ സൈന്യത്തിനു നേരെയും നിറയൊഴിക്കുന്നുണ്ട്. ഇതിനിടയിൽ, സൈന്യവും ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സാധാരണക്കാരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ, ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Loading...