കുറവിലങ്ങാട് മഠത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി

Loading...

കോട്ടയം: കുറവിലങ്ങാട് മഠത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ജലന്ധര്‍ ബിഷപ്പില്‍ നിന്ന് ഭീഷണിയുണ്ടെന്ന കന്യാസ്ത്രീയുടെ പരാതിയെ തുടര്‍ന്നാണ് അവര്‍ ഇപ്പോള്‍ കഴിയുന്ന കുറവിലങ്ങാട് മഠത്തിന് പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയത്. സന്ദര്‍ശന ഡയറിക്ക് പുറമെ മഠത്തിലേക്കെത്തുന്ന ഫോണ്‍ സന്ദേശങ്ങള്‍ ഒരേ സമയം പരിശോധിക്കാനുള്ള സംവിധാനവും സുരക്ഷയുടെ ഭാഗമായി ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം,കന്യാസ്ത്രീയുമായി അവിഹിത ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട യുവാവിനെ പൊലീസ് ചോദ്യം ചെയ്യും. ഡല്‍ഹിയില്‍ കഴിയുന്ന യുവാവിനോട് അന്വേഷണസംഘത്തിന് മുന്നിലെത്താന്‍ പൊലീസ് നോട്ടീസ് നല്‍കി. രണ്ടുദിവസത്തിനുള്ളില്‍ എത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ നിര്‍ദ്ദേശം.

Loading...

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യംചെയ്യാനുള്ള അന്വേഷണ സംഘത്തിന്റെ യാത്ര വൈകുമെന്നാണ് വിവരം. ബിഷപ്പ് നല്‍കിയ പരാതിയും പരിശോധിച്ചശേഷം മാത്രമാണ് പൊലീസ് ജലന്ധറിലേക്ക് പോകുക.ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ കേരളത്തിലെ പ്രാഥമിക അന്വേഷണം പൂര്‍ത്തിയായി.എന്നാല്‍ കന്യാസ്ത്രീയ്ക്കും സഹോദരനുമെതിരെ ബിഷപ്പ് ഫ്രാങ്കോ പൊലീസിന് നല്‍കിയ പരാതിയും പൊലീസിലുണ്ട്.

ബിഷപ്പ് നല്‍കിയ ഈ പരാതിയും പരിശോധിച്ചശേഷം മാത്രമേ അന്വേഷണ സംഘം ജലന്ധറിലേക്ക് പോകുകയുള്ളു. പീഡനത്തിനിരയായ കന്യാസ്ത്രീയുടെ മൊഴിയനുസരിച്ച് അന്വേഷണസംഘം ബാംഗ്ലൂരിലെത്തി രണ്ട് കന്യാസ്ത്രീകളുടെ മൊഴിയെടുത്തു.