പൗരത്വപ്രതിഷേധം; ഷഹീന്‍ അബ്ദുല്ലയെ പൊലീസ് വിട്ടയച്ചു

ഡല്‍ഹി; പൗരത്വനിയമവുമായി ബന്ധപ്പെട്ട് ജാമിയ മിലിയയില്‍ നടന്ന സമരങ്ങളുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോയ വിദ്യാര്‍ത്ഥിയും മലയാളിയുമായ ഷഹീന്‍ അബ്ദുല്ലയെ പൊലീസ് വിട്ടയച്ചു. യുപി പലീസായിരുന്നു ഷഹീന്‍ അബ്ദുല്ലയെ കസ്റ്റഡിയിലെടുത്തത്. അലിഗഡിലെ ഡല്‍ഹി ഗേറ്റ് പൊലീസാണ് ഷഹീനെ കസ്റ്റഡിയിലെടുത്തിരുന്നത്. ജാമിയ മിലിയയില്‍ പിജി മാസ് കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിയാണ് ഷഹീന്‍ അബ്ദുല്ല
പൗരത്വ നിയമത്തെ ശക്തമായി എതിര്‍ത്ത വിദ്യാര്‍ഥിയായിരുന്നു ഷഹീന്‍. ജാമിയ മിലിയയിലെ സമരത്തിനിടയില്‍ ഡല്‍ഹി പൊലീസിന്‍റെ ക്രൂരമര്‍ദ്ദത്തിനിരയായിരുന്നു ഷഹീന്‍.പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭത്തെ ഏറ്റവും ഭീകരമായി അടിച്ചൊതുക്കുകയായിരുന്നു യു.പി പൊലീസ്. 23ഓളം ആളുകള്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ട് യു.പിയില്‍ കൊല്ലപ്പെട്ടിരുന്നു.

ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെിരേ പ്രതിഷേധിച്ച ജാമിയ മിലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ക്ക് നേരെ പൊലിസ് നടത്തിയത് ക്രൂരമായ ആക്രമണമായിരുന്നു.വിദ്യാര്‍ഥികള്‍ക്ക് നേരെ തോക്കുപയോഗിച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഇവിടെ നടക്കുന്ന ഭീകരത പുറംലോകമറിയുന്നത് .പരസ്യാമായി യാതൊരു സങ്കോചവുമില്ലാതെ നിരവധി തവണയാണ് ഒരു പൊലിസുകാരന്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്.കാംപസിനകത്ത് അധിക്രമിച്ച് കയറി ഇവര്‍ നടത്തിയ നരനായാട്ടില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കോളജിന്റെ ശൗചാലയത്തിലും മറ്റും പൊലിസിന്റെ അടിയേറ്റ് കിടന്ന വിദ്യാര്‍ഥികളെ ഏറെ സമയത്തിന് ശേഷമായിരുന്നു ആശുപത്രിയിലേക്ക് മാറ്റിയത്.

Loading...

ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസ് കത്തിക്കാന്‍ ശ്രമിക്കുന്ന പൊലിസുകാരുടെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. യാതൊരു അനുമതിയുമില്ലാതെ കാംപസിനകത്ത് പ്രവേശിച്ച പൊലിസുകാര്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായത്. സര്‍വകലാശാല അധികൃതരുടെയോ വി.സിയുടെയോ അനുമതിയില്ലാതെ നൂറോളം പൊലിസുകാര്‍ കാംപസിനകത്ത് പ്രവേശിച്ച് പരാക്രമം നടത്തുകയായിരുന്നുവെന്ന് സര്‍വകലാശാല പ്രോക്ടര്‍ വസീം അഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു. കണ്ണില്‍ കണ്ടതെല്ലാം അടിച്ചുതകര്‍ത്ത അവര്‍ വിദ്യാര്‍ഥികളെയും ജീവനക്കാരെയും അധ്യാപകരെയും മര്‍ദ്ദിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറത്തുനിന്നുള്ള ചിലര്‍ കാംപസിനകത്ത് കയറിയിട്ടുണ്ടെന്നും ഇവരെ പിടികൂടാനാണ് ഉള്ളില്‍ പ്രവേശിച്ചതെന്നുമാണ് പൊലിസ് നല്‍കിയ വിശദീകരണം. ജാമിയ മിലിയയില്‍ നടന്ന നരനായാട്ടിന് ശേഷമായിരുന്നു ഇന്ത്യയിലെ വിവിധ ഭാഗങ്ങളിലെ ക്യാമ്പസുകളിലും തെരുവോരങ്ങളിലും പ്രതിഷേധം ശക്തമായത്.