പുതിയ വിവാദത്തിന് തിരിതെളിയിച്ച് ജാമിദ ടീച്ചര്‍; ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാമെങ്കില്‍ എന്ത്‌കൊണ്ട് ഞങ്ങള്‍ക്കായിക്കൂടാ…

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് പോലെ രാജ്യത്തെ മുസ്‌ലിം പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ഖുറാന്‍ സുന്നത്ത് സൊസൈറ്റി നേതാവ് ജാമിദ ആവശ്യപ്പെട്ടു. സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കാതിരിക്കാന്‍ പൗരോഹിത്യമാണ് തടസം നില്‍ക്കുന്നത്. ചേകന്നൂര്‍ മൗലവി വധം ദേശീയ അന്വേഷണ ഏജന്‍സി അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. നേരത്തെ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ വനിതയാണ് ജാമിദ ടീച്ചര്‍.

ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിലെ വിവാദങ്ങള്‍ തുടരുമ്പോള്‍ സീസണ്‍ അടുക്കുന്തോറും ആശങ്കയിലായി സര്‍ക്കാരും ദേവസ്വം ബോര്‍ഡും. അതേസമയം സ്ത്രീകളുടെ വിലക്ക് തുടരണമെന്ന ആവശ്യപ്പെട്ട് പന്തളം രാജകുടുംബം കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. 41 ദിവസത്തെ വ്രതം അയ്യപ്പന്റെ നിഷ്‌കര്‍ഷയാണെന്നും സ്ത്രീകള്‍ക്ക് അതിന് സാധിക്കില്ലെന്നും രാജകുടുംബം വ്യക്തമാക്കിയിരുന്നു.

Loading...

ഇത്തരം ആശങ്കകളും വിവാദങ്ങളും കത്തിപടരുന്ന സാഹചര്യത്തിലാണ് സ്ത്രീകളെ പള്ളികളില്‍ പ്രവേശിപ്പിക്കണമെന്ന ആവശ്യവുമായി ജാമിദ ടീച്ചര്‍ രംഗത്തെത്തിയത്.