ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും; മരിച്ചത് കൊല്ലം സ്വദേശി

ജമ്മു കശ്മീരിലെ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച സൈനികരിൽ മലയാളിയും. കൊല്ലം സ്വദേശി വൈശാഖ് ആണ് മരിച്ചത്. പൂഞ്ച് മേഘലയിൽ തീവ്രവാദികളുമായി ഏറ്റുമുട്ടി വീരമൃത്യു വരിച്ചത് 5 സൈനികരാണ്. കൊല്ലം കുടവട്ടൂർ ശിൽപാലയത്തിൽ ഹരികുമാറിന്റെയും ബീനാകുമാരിയുടേയും മകനാണ് വൈശാഖ്. മൃതദേഹം നാളെ വൈകിട്ടോടെ നാട്ടിലെത്തുമെന്നാണ് ലഭ്യമായ വിവരം.

തിങ്കളാഴ്ച്ച രാവിലെ നടന്ന ഏറ്റുമുട്ടലിൽ ഉദ്യോഗസ്ഥൻ ഉൾപ്പെടെ അഞ്ച് സൈനികർക്കാണ് ജീവൻ നഷ്ടമായത്.
തീവ്രവാദികളുടെ സാന്നിധ്യമുണ്ടെന്ന ഇൻറലിജൻസ് റിപ്പോർട്ടിനെ തുടർന്നാണ് സുരാൻകോട്ട് മേഖലയിൽ സൈന്യം തെരച്ചിലിനിറങ്ങിയത്. തീവ്രവാദികളുള്ള മേഖല സൈന്യം വളഞ്ഞു. ഇതിനിടെ തീവ്രവാദികളുടെ ഭാഗത്തുനിന്നും കനത്ത വെടിവെപ്പുണ്ടാകുകയായിരുന്നു.നാല് ജവാന്മാർക്കും ഒരു സൈനിക ഓഫിസർക്കുമാണ് പരിക്കേറ്റത്. ഗുരുതരമായിപരിക്കേറ്റ ഇവരെ ഉടൻ അടുത്തുള്ള മെഡിക്കൽ ക്യാമ്പിലേക്ക് മാറ്റിയെങ്കിലും മരിച്ചു. കൂടുതൽ സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

Loading...