കാശ്മീരിൽ ബസ് മറിഞ്ഞ് ഒൻപത് മരണം

Loading...

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ റെസി ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് പേർമരിച്ചു. ആറ് പേർക്ക് പരുക്കേറ്റു. രജൗരിയില്‍ നിന്ന് ജംസലാനിലേക്ക് യാത്രക്കാരുമായിപ്പോയ ബസാണ് മറിഞ്ഞത്. ഒന്‍പതു പേരും സംഭവസ്ഥലത്തുവച്ചാണ് മരിച്ചതെന്നാണ് വിവരം.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണ്.

Loading...