ജമ്മു കശ്മീര്‍ ഇന്ന് കനത്ത സുരക്ഷയില്‍ പോളിംഗ് ബൂത്തിലേക്ക്. ജില്ലാ വികസന സമിതികള്‍ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിനാണ് ഇന്ന് തുടക്കമിട്ടിരിക്കുന്നത്. പുനഃസംഘടനയ്ക്ക് കഴിഞ്ഞുള്ള ആദ്യ തെരഞ്ഞെടുപ്പാണ് ഇന്ന് നടക്കുന്നത്.
അടുത്ത മാസം പത്തൊമ്പത് വരെയായി എട്ടു ഘട്ടങ്ങളിലായിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.13,241 പഞ്ചായത്ത് സീറ്റുകള്‍കളിലേക്കും 280 ജില്ലാ വികസനസമിതികളിലേക്കുമായി നടക്കുന്ന തെരഞ്ഞെടുപ്പ് ബിജെപിക്കും മറ്റു പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും നിര്‍ണ്ണായകമാണ്.
Loading...