ജമ്മു കശ്‌മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ ആരംഭിച്ചു

ജമ്മു കശ്‌മീര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ്‌ ആരംഭിച്ചു. കോണ്‍ഗ്രസും ബിജെപിയും സ്വതന്ത്രസ്ഥാനാര്‍ത്ഥികളുമാണ്‌ പ്രധാനമായും മത്സരരംഗത്തുള്ളത്‌.കനത്ത സുരക്ഷയിലാണ്‌ തെരഞ്ഞെടുപ്പ്‌. 30 മുനിസിപ്പിലിറ്റികളിലെ 422 വാര്‍ഡുകളിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌.പ്രധാന പാര്‍ട്ടികളായ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും തെരഞ്ഞെടുപ്പ്‌ ബഹിഷ്‌കരിച്ചിരുന്നു.നാല്‌ ഘട്ടങ്ങളായായണ്‌ തെരഞ്ഞെടുപ്പ്‌ നടക്കുക. വൈകുന്നേരം നാല്‌ വരെയാണ്‌ വോട്ടിംഗ്‌.

മധ്യപ്രദേശ്, ഛത്തീസ്ഗഡ് ബിജെപി – കോൺഗ്രസ് ഇഞ്ചോടിഞ്ചു പോരാട്ടത്തിന് അരങ്ങൊരുന്നു.. കോൺഗ്രസിന് ഇത് 2003 മുതൽ ഭരണം നഷ്ടമായ സംസ്ഥാനങ്ങൾ ഇത്തവണ എന്തു വിലകൊടുത്തും തിരിച്ചുപിടിക്കണമെന്ന സന്ദേശമാണു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാന നേതൃത്വത്തിനു നൽകിയിരിക്കുന്നത്. കോൺഗ്രസിനു നേരിയ മുൻതൂക്കമുണ്ടെന്ന സർവേ ഫലം ബിജെപിയെ പരിഭ്രാന്തരാക്കുന്നില്ല; മറിച്ച് വരും ദിവസങ്ങളിൽ തീപ്പൊരി പ്രചാരണത്തിന് അത് അവർ ഇന്ധനമാക്കും. കൂടുതൽ വിയർപ്പൊഴുക്കേണ്ടി വരിക മധ്യപ്രദേശിലും ഛത്തീസ്ഗഡിലുമാണെന്നു കോൺഗ്രസ് കണക്കുകൂട്ടുന്നു. മധ്യപ്രദേശിൽ വിജയിക്കാനായാൽ നരേന്ദ്ര മോദിക്കെതിരെ ശക്തി തെളിയിച്ച ദേശീയനേതാവായി രാഹുൽഗാന്ധിയെ പ്രതിഷ്ഠിക്കാനാകുമെന്നും പാർട്ടി കണക്കുകൂട്ടുന്നു

Loading...