കശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം മൂന്ന് തീവ്രവാദികളെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയിലുള്ള തമുന ഗ്രാമത്തില്‍ സുരക്ഷാസേനയും പ്രാദേശിക ഭീകരവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍. മൂന്നു ഭീകരവാദികളെ സുരക്ഷാസേന വധിച്ചു. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സുരക്ഷാസേനയ്ക്കുനേരെ പ്രതിഷേധക്കാര്‍ കല്ലെറിഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ ഒരു കൗമാരക്കാരനും മരിച്ചു.

പതിനഞ്ചുകാരനായ ഫൈസാന്‍ അഹമ്മദ് ഖാനാണ് വെടിയേറ്റു മരിച്ചത്. എട്ടു സാധാരണക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പുല്‍വാമയില്‍ ഇന്റര്‍നെറ്റ്- മൊബൈല്‍ സേവനങ്ങള്‍ താത്കാലികമായി റദ്ദാക്കിയതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.