ജനം ടി.വി വീണ്ടും ഞെട്ടിക്കുന്നു, വേതന വർദ്ധനവ് , ഏറ്റവും വലിയ പാർട്ടിയുടെ ചാനലായ കൈരളിക്ക് എന്തുകൊണ്ട് സംഘപരിവാർ ചാനൽ ഉണ്ടാക്കിയ നേട്ടം ആകുന്നില്ല?

ജനം ടി.വി ജീവനക്കാർക്ക് സമ്മാനവും, വൻ വേതന വർദ്ധനവും ആയി മറ്റ് ചാനലുകളേ ഞെട്ടിപ്പിക്കുന്നു. റേറ്റിങ്ങിൽ മനോരമയേയും മാതൃഭൂമിയേയും പോലും പിൻ തള്ളി സംഘപരിവാർ ചാനലായ ജനം ടി.വി സന്തോഷം പങ്കുവയ്ക്കുന്നത് ജീവനക്കാർക്ക് അധിക വേതനം നല്കിയാണ്‌. ഈ മാസം എല്ലാവർക്കും അധിക വേതനം നല്കുവാനുള്ള തയ്യാറെടുപ്പ് നടത്തുമ്പോൾ നിരവധി ചാനലുകൾ പിടിച്ച് നില്ക്കാൻ ബുദ്ധിമുട്ടുകയാണ്‌. ചിലത് ജീവനക്കാർക്ക് 6 മാസം ആയി വേതനം പോലും നല്കിയിട്ട്. റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയതോടെ ശമ്പള പരിഷ്കരണമടക്കം തൊഴിലാളി അനുകൂല സമീപനങ്ങളുമായി ജനം ടിവി ജനകീയമാകുമ്പോൾ കുത്തക ചാനലുകളിൽ പിരിച്ചുവിടലിനു കളമൊരുങ്ങുന്നു. ബ്രോഡ് കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ ഇന്ത്യ(ബാർക്ക്) പുറത്തിറക്കിയ പുതിയ കണക്കിലാണ് മനോരമയെയും മാതൃഭൂമിയെയും പിന്തള്ളി ജനം ടിവി രണ്ടാമതെത്തിയത്. ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് പതിവു പോലെ ഒന്നാം സ്ഥാനത്ത്.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടു കേരളത്തിലുണ്ടായ സാഹചര്യങ്ങളാണ് ജനം ടിവിയെ അതിവേഗം മുന്നിലെത്തിച്ചത്. സംഘപരിവാർ നിയന്ത്രണത്തിലുള്ള ജനം ടിവിയുടെ മുന്നേറ്റം കുത്തക മാധ്യമ മുതലാളിമാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ചാനലിനെ മുൻനിരയിലെത്തിച്ച തൊഴിലാളികൾക്ക് ശമ്പള വർധനവും ആനുകൂല്യങ്ങളുമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം റേറ്റിങ്ങിൽ കുത്തനെ ഇടിഞ്ഞു വീണ കുത്തക ചാനലകുളിൽ കൂട്ട പിരിച്ചു വിടലാണ് കാത്തിരിക്കുന്നതെന്നാണ് സുചന. പ്രളയത്തെ തുടർന്ന് ഓണക്കാല പരസ്യങ്ങൾ നഷ്ടമായതോടെ കോടികളുടെ നഷ്ടമാണ് ചാനലുകൾ നേരിടുന്നത്. പുതിയ ചാനലുകളുടെ വരവോടെ കടുത്ത മത്സരവും രംഗത്തുണ്ട്. മുതിർന്ന മാധ്യമ പ്രവർത്തകർക്ക് വൻ തുക ശമ്പളം നൽകിയാണ് മാധ്യമങ്ങൾ ലൈവിൽ നി‌ൽക്കുന്നത്. എന്നാൽ റേറ്റിങ്ങിൽ പിടിച്ചു നിൽക്കാനാവാത്തത് ചാനലുകളുടെ നിലതെറ്റിക്കുകയാണ്.
ബാർക്ക് റേറ്റിങ്ങിൽ 180.24 ആണ് ഏഷ്യാനെറ്റ് ന്യൂസിന്‍റെ റേറ്റിങ്. തൊട്ടുതാഴെയുള്ള ജനം ടിവി 102.24 ൽ എത്തിയപ്പോൾ മൂന്നാം സ്ഥാനത്തുള്ള മാതൃഭൂമിയ്ക്ക് 87.35ൽ എത്താനെ ആയുള്ളു. മനോരമ 84.50ത്തിലാണ്. എന്നാൽ മീഡിയ വൺ, ന്യൂസ് 18 കേരള, പീപ്പിൽ എന്നിവർ 41നു താഴെയെത്തി. നികേഷ് കുമാറിന്‍റെ റിപ്പോർട്ടറിനു റേറ്റിങ് 000 ആണെന്നതും ശ്രദ്ധേയം.

റേറ്റിങ് ഇടിഞ്ഞതോടെ മാതൃഭൂമി മുതൽ താഴേക്കുള്ള ചാനലുകളുടെ പരസ്യ വരുമാനത്തിൽ കോടികളുടെ നഷ്ടമുണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതോടെ കമ്പനികൾ കടക്കെണിയിലേക്ക് കൂപ്പുകുത്താനാണ് സാധ്യത. നഷ്ടം നികത്താൻ പിരിച്ചുവിടലുൾപ്പെടെയുള്ള ചിലവുചുരുക്കൽ നടപടികളാകും ചാനൽ മേധാവികൾ ആദ്യം ആലോചിക്കുക.വളരെ ശ്രദ്ദേയമായ കാര്യം അധികാരവും പണവും സംവിധാനവും എല്ലാം ഉണ്ടായിട്ടും കേരളത്തിലെ ഏറ്റവും വലിയ പാർട്ടിയുടെ ചാനലായ കൈരളിക്ക് ഒരിക്കൽ പോലും മനോരമയേയും മറ്റും മറികടന്ന് ഇപ്പോൾ ജനം ടി.വി ഉണ്ടാക്കിയ നേട്ടം ഉണ്ടാക്കാനായില്ല

Top