പുരുഷന്‍മാരുടെ കാര്യത്തില്‍ അമ്മയ്‌ക്കെന്നെ വിശ്വാസമില്ലായിരുന്നു, വിവാഹത്തിന് കാഞ്ചീപുരം പട്ടുസാരിയാവും ധരിക്കുക.; ജാന്‍വി കപൂര്‍

വിവാഹത്തെക്കുറിച്ചും പുരുഷന്മാരെക്കുറിച്ചുമെല്ലാം അമ്മ ശ്രീദേവിയുമായി സംസാരിച്ചിരുന്നു എന്ന് തുറന്നു പറഞ്ഞ് നടി ജാന്‍വി കപൂര്‍. ‘പെട്ടെന്ന് സ്‌നേഹിക്കപ്പെടുന്ന പ്രകൃതമാണ് ഉള്ളതെന്ന് അമ്മ എപ്പോഴും പറയുമായിരുന്നു. അതുകൊണ്ട് തന്നെ വരനെ തിരഞ്ഞെടുത്ത് തരണമെന്ന് അമ്മ വളരെ ആഗ്രഹിച്ചിരുന്നു. പക്ഷേ വിധി അമ്മയുടെ ആ ആഗ്രഹ പൂര്‍ത്തീകരണത്തിന് കാത്തുനിന്നില്ല’ ജാന്‍വി പറഞ്ഞു.

നന്നായി തമാശ പറയുന്ന, അതേപോലെ ആഴത്തില്‍ പ്രണയിക്കാന്‍ കഴിയുന്ന ഒരാളെ വിവാഹം കഴിക്കണമെന്നാണ് ആഗ്രഹമെന്നും താരം പറയുന്നു. വിവാഹത്തിന് കാഞ്ചീപുരം പട്ടുസാരിയാവും ധരിക്കുക. തിരുപ്പതിയില്‍ വച്ച് വളരെ പരമ്ബരാഗതമായ രീതിയില്‍ ആയിരിക്കും കല്യാണം. ഫാന്റസികളൊഴിവാക്കി നടക്കുന്ന ചടങ്ങില്‍ ഇഡ്‌ലിയും സാമ്ബറുമടക്കമുള്ള ദക്ഷിണേന്ത്യന്‍ വിഭവങ്ങളുണ്ടാകുമെന്നും ജാന്‍വി വ്യക്തമാക്കുന്നു.

Loading...

കരണ്‍ ജോഹര്‍ നിര്‍മിച്ച ധടക് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ ജാന്‍വി കപൂര്‍ നടന്‍ ഇഷാന്‍ ഖത്തരുമായി പ്രണയത്തില്‍ ആണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പുരുഷന്‍മാരെ കുറിച്ചുള്ള തന്റെ മുന്‍വിധികളെല്ലാം തെറ്റായിരുന്നുവെന്നായിരുന്നു അമ്മ ശ്രീദേവിയുടെ അഭിപ്രായമെന്ന് ഒരു സ്വകാര്യ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍.

ജാന്‍വിയുടെ ആദ്യ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പായിരുന്നു ശ്രീദേവിയുടെ അപ്രതീക്ഷിത മരണം. കരണ്‍ ജോഹര്‍ നിര്‍മിച്ച് ധടക് എന്ന ചിത്രത്തില്‍ ഇഷാന്‍ ഖട്ടറിന്റെ നായികയായാണ് താരം അരങ്ങേറിയത്. ഇപ്പോള്‍ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്.