ടോക്കിയോ: 2011 സുനാമിയില്‍ തകര്‍ന്ന ജപ്പാനില്‍ രണ്ട് ആണവനിലയങ്ങള്‍ പുനരാരംഭിക്കാനുള്ള ഗവണ്മെന്റിന്റെ നീക്കത്തെ കോടതി തടഞ്ഞു. ജപ്പാന്റെ പടിഞ്ഞാറന്‍ നഗരമായ താകാഹാമയിലെ ആണവനിലയങ്ങളുടെ പ്രവര്‍ത്തനമാണു കോടതി തടഞ്ഞത്. സുരക്ഷാകാരണങ്ങളാലാണ് ആണവനിലയങ്ങളുടെ പ്രവര്‍ത്തനം കോടതി തടഞ്ഞത്. ആണവ നിരീക്ഷണ സമിതിയുടെ പ്രവര്‍ത്തനാനുമതി ലഭിച്ച നിലയങ്ങളായിരുന്നു ഇവ. എന്നാല്‍, പ്രദേശവാസികള്‍ നിലയങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തുവന്നിരുന്നു. ആണവ നിലയം സ്ഥിതിചെയ്യുന്ന പ്രദേശം ഭൂകമ്പബാധിത പ്രദേശമാണ്. ഭൂകമ്പത്തെ പ്രതിരോധിക്കാന്‍ നിലയങ്ങള്‍ക്കു സാധിക്കില്ലെന്നാണു പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന വാദം. 2011 ലെ ഫുകുഷിമ ആണവ ദുരന്തത്തിനുശേഷം 48 ആണവനിലയങ്ങള്‍ ജപ്പാന്‍ അടച്ചുപൂട്ടിയിരുന്നന്നു.