മനില: 12000 സ്ത്രീകളെ ലൈംഗികമായി ഉപയോഗിയ്ക്കുകയും ലൈഗീക രംഗങ്ങള്‍ പകര്‍ത്തി ആല്‍ബമാക്കി സൂക്ഷിയ്ക്കുകയും ചെയ്ത ജാപ്പനീസ് മുന്‍ അധ്യാപകന്‍ അറസ്റ്റില്‍. 13കാരിയായ ഫിലിപ്പീന്‍സ് ബാലികയെ പീഡിപ്പിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് യുഹേയ് തകാശിമ (64) എന്ന മുന്‍ ഹെഡ്മാസ്റ്റര്‍ അറസ്റ്റിലാകുന്നത്.
ഇയാളെപ്പറ്റി തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് 12000ലേറെ സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചെന്ന് കണ്ടെത്തിയത്. മനിലയിലെ ഒരു ജാപ്പനീസ് സ്കൂളില്‍ അധ്യാപകനായി 1988ലാണ് യുഹേയ് ഫിലിപ്പീന്‍സില്‍ എത്തുന്നത്. 27 വര്‍ഷത്തിനിടെ വേശ്യസ്ത്രീകളും വിദ്യാര്‍ഥിനികളും ഉള്‍പ്പടെ 12000 പേരെയാണ് അധ്യാപകന്‍ ലൈംഗികമായി ഉപയോഗിച്ചത്. 14 വയസുമുതല്‍ 70 വയസുവരെ പ്രായമുള്ളവരെയാണ് യുഹേയ് ഉപയോഗിച്ചത്.
65 ല്‍ ഏറെ തവണ ഇയാള്‍ ഫിലിപ്പീന്‍സ് സന്ദര്‍ശിച്ചിട്ടുണ്ട്. സ്ത്രീകളുമായി സെക്‌സിലേര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇയാള്‍ പകര്‍ത്തി സൂക്ഷിച്ചിരുന്നു. ഇത്തരത്തില്‍ 400 ആല്‍ബങ്ങള്‍ ഇയാളുടെ കൈവശം ഉണ്ട്. 150,000 ചിത്രങ്ങളാണ് ആല്‍ബങ്ങളില്‍ ഉള്ളത്. ഓര്‍ക്കാന്‍ വേണ്ടിയാണ് ചിത്രങ്ങള്‍ ഇയാള്‍ പകര്‍ത്തി സൂക്ഷിച്ചത്.
അധ്യാപകന്റെ ഫിലിപ്പീന്‍സ് ജീവിതത്തിനിടയില്‍ ദിവസേന ഒരു സ്ത്രീയയെങ്കിലും ഇയാള്‍ ലൈംഗികമായി ഉപയോഗിച്ചിരിക്കാം എന്നാണ് റിപ്പോര്‍ട്ട്. ഇയാളുടെ ഇരകളില്‍ പത്ത് ശതമാനവും 18 വയസില്‍ താഴെ പ്രായമുള്ളവരാണ്.