മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ജസ്‌ല മാടശേരി

തിരുവനന്തപുരം : മത പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരിയുടെ സ്ത്രീ വിരുദ്ധ പ്രസംഗത്തിനെതിരെ തകർപ്പൻ മറുപടി നൽകി കെഎസ്‌യു മലപ്പുറം മുന്‍ ജില്ലാ കമ്മിറ്റിയംഗം ജസ്‌ല മാടശേരി. തന്റെ ഫേസ്ബുക് ലൈവിലൂടെയാണ് ഈ വിഷയത്തിലുള്ള തൻറെ നിലപാട് ജസ്‌ല അറിയിച്ചത്. വായില്‍ തോന്നിയത് വിളിച്ചു പറയുന്ന ഇത്തരം ഉസ്താദുമാരുടെ കരണം അടിച്ച്‌ പൊട്ടിക്കണമെന്നും ജസ്‌ല പറഞ്ഞു.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത് എന്ത് അര്‍ഥത്തിലാണെന്നും ഇത്തരം ഉസ്താദുമാ ര്‍ പ്രസംഗിക്കുന്ന വേദിയില്‍ ചീമുട്ടയെറിയണമെന്നും ജസ്‌ല പറയുന്നു. പൈസക്കു വേണ്ടി മതത്തെ വില്‍ക്കുന്നതല്ല. മതത്തെ പഠിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ ഇത്തരം പ്രസ്താവന നടത്തില്ലെന്നും ജസ്‌ല പ്രതികരിക്കുന്നു.

ഉസ്താദിന്റെ ഭാര്യ ജോലിക്കു പോകുന്നുണ്ടെങ്കില്‍ അവരെ സംശയിക്കുന്നത് കൊണ്ടാകാം ഇത്തരം തെറ്റിധാരണ. നാട്ടിലെ പെണ്‍കുട്ടികള്‍ നിങ്ങളുടെ പ്രസംഗം കേട്ട് മിണ്ടാതിരിക്കുമെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റിധാരണയാണ്.

ജസ്‌ലയുടെ അഭിപ്രായത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ നിമിഷങ്ങള്‍ക്കകം ലൈവിലെത്തി പിന്തുണ നല്‍കി.

സ്ത്രീകള്‍ ജോലിക്കു പോകുന്നതിനെ വിമര്‍ശിച്ച് കഴിഞ്ഞദിവസം പ്രാസംഗികനായ മുജാഹിദ് ബാലുശേരി നടത്തിയ പ്രസ്താവനക്ക് മറുപടിയായിട്ടായിരുന്നു ജസ്‌നയുടെ തുറന്ന പ്രതികരണം. സ്ത്രീകള്‍ ജോലിക്കു പോകുന്നത് നല്ലതല്ലെന്നും. ജോലിക്കുപോകുന്ന പെണ്‍കുട്ടികള്‍ പരപുരുഷ ബന്ധത്തില്‍ ഏര്‍പ്പെടുമെന്നും ധ്വനിപ്പിക്കുന്ന തരത്തിലായിരുന്നു മുജാഹിദ് ബാലുശേരി പൊതുവേദിയില്‍ പ്രസംഗിച്ചത്.

https://www.facebook.com/jazlabeenu.madasseri/videos/2026494277610421/