ഇസ്ലാമില്‍ പറയുന്ന തത്വങ്ങള്‍ എല്ലാം അതേപടി അനുസരിച്ചു ജീവിക്കാന്‍ ആര്‍ക്കും കഴിയില്ല, ജസ്ല മാടശ്ശേരി പറയുന്നു

തിരുവനന്തപുരം: എസ്സെന്‍സ് ഗ്ലോബല്‍ തിരുവനന്തപുരം നടത്തിയ ‘അമിഗോ 19’ എന്ന ശാസ്ത്ര- സ്വതന്ത്രചിന്താ സെമിനാറില്‍ ‘മതം വിട്ട പെണ്ണ്’ എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് ജസ്ല മാടശ്ശേരി സംസാരിച്ച വാക്കുകളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മതവിശ്വാസങ്ങള്‍ അനുസരിച്ചു ജീവിക്കുമ്‌ബോള്‍ സ്വന്തം സ്വത്വത്തോട് നീതിപുലര്‍ത്താന്‍ കഴിയില്ലെന്നും അങ്ങനെ വന്നപ്പോഴാണ് മതത്തിന്റെ പുറംചട്ട പൊളിച്ചു പുറത്തു വന്നതെന്നും അവര്‍ പറഞ്ഞു. ഒരു അന്യസ്ത്രീ അന്യപുരുഷന്റെ മുന്നില്‍ നിന്ന് സംസാരിക്കുന്നതു ഇസ്ലാമില്‍ നിഷിദ്ധമാണ്. അഥവാ സംസാരിക്കുകയാണെങ്കില്‍ മറയ്ക്കുള്ളില്‍ നിന്ന് സംസാരിക്കണം. ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം കപട വിശ്വാസം വലിയ പാപമാണ്. എന്നാല്‍ ഇസ്ലാമില്‍ പറയുന്ന തത്വങ്ങള്‍ എല്ലാം അതേപടി അനുസരിച്ചു ജീവിക്കാന്‍ ആര്‍ക്കും കഴിയില്ല.- ജസ്ല പറഞ്ഞു.

മലപ്പുറത്തെ ഒരു സാധാരണ കുടുബത്തിലാണ് താന്‍ ജനിച്ചത്. ഖുര്‍ആന്‍ പഠിച്ച് തുടങ്ങിയപ്പോള്‍ മുതല്‍ ആശയ പൊരുത്തമുണ്ടായി. പഠിച്ചതും യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമുണ്ടായില്ല. നബി സ്വന്തം സൗകര്യത്തിനായി എഴുതിയവയാണ് ഈ ഖുര്‍ആന്‍ വചനങ്ങളും ആയത്തുകളുമെന്നും തനിക്ക് തോന്നിത്തുടങ്ങി. ഇതൊക്കെ ചൂണ്ടിക്കാണിക്കുമ്പോള്‍ തന്നെ മാനസിക രോഗിയാക്കാനായിരുന്നു ശ്രമം. തന്റെ സ്വാതന്ത്ര്യത്തെ കൂടി മതം കെട്ടിപ്പൂട്ടും എന്ന് മനസിലാക്കിയപ്പോഴാണ് മതം വിട്ട് പറക്കണമെന്ന് ആഗ്രഹിച്ചത്. – ജസ്ല വ്യക്തമാക്കി.

Loading...

പെണ്‍കുട്ടികളും മനുഷ്യരാണ് അവരുടെ ധീരതയുടെ ചരിത്രങ്ങള്‍ മൂടിവെച്ച്‌കൊണ്ടാകരുത് ഒരു മതത്തിന്റെയും പഠനം. പുരുഷ കേന്ദ്രീകൃതം മാത്രമാണ് ഇസ്ലാംമതം. സ്ത്രീ എന്ന് പറയുന്നത് പുരുഷന്റെ കൃഷിയിടം മാത്രമാണ് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. തലയില്‍ നിന്നും തട്ടം അബദ്ധത്തില്‍ വീണാല്‍ പോലും അനക്ക് മരിക്കണ്ടേ പെണ്ണെ എന്നാണ് ചോദിക്കുന്നത്. ഈ മണ്ണും പ്രകൃതിയും പൂക്കളും കിളികളും പുഴകളും ആസ്വദിച്ചു തന്നെ എനിക്ക് ജീവിക്കണം. ഇവിടെ ജീവിച്ചു തീര്‍ന്നു മരിച്ചാല്‍ മതി എനിക്കു. ഇവര്‍ എന്തിനാണ് ഭൂമിയില്‍ ഒരു സ്വര്‍ഗമുള്ളപ്പോള്‍ മരണശേഷമുള്ള ഒരു സ്വര്‍ഗ്ഗത്തെപ്പറ്റി മാത്രം ചിന്തിക്കുന്നത്? -ജസ്ല ചോദിക്കുന്നു.

ഒരുപാട് സ്വപ്നങ്ങളും ആഗ്രഹങ്ങളുമുള്ള ഒരു പെണ്ണാണ് ഞാന്‍. കൂട്ടിലടക്കപ്പെട്ട കിളിയെപോലെ കഴിഞ്ഞ് മടുത്തു. പറ്റാവുന്നിടത്തെല്ലാം ചിരിയും വെളിച്ചവും പരത്താറുണ്ട്. നേരിന്റെ വഴിയില്‍ ജീവിതത്തെ വല്ലാതെ ആസ്വദിച്ച് തുടങ്ങി. മതത്തിന്റെ ബാനറില്‍ എന്നെ ഒട്ടിച്ച് വെക്കാന്‍ നിങ്ങള്‍ക്കാവില്ല. എന്റെ ചിന്തക്കും എന്റെ ശരിക്കും എന്റെ യുക്തിക്കും അനുസരിച്ചു ജീവിക്കാന്‍ എനിക്ക് കഴിയണം’- ജസ്ല പറഞ്ഞു,

അതേസമയം ഫിറോസ് കുന്നം പറമ്പിലും ജസ്ല മാടശ്ശേരിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ വലിയ വാര്‍ത്തയായിരുന്നു. ഫേസ്ബുക്ക് വഴി ചികില്‍സാ സാഹായത്തിനു പണം സ്വരൂപിക്കുന്ന ആള്‍ എന്ന നിലയില്‍ ആണ് ഫിറോസ് പ്രശസ്തനായത്. ഫിറോസ് ഇത്തരത്തില്‍ ഓരോ രോഗികള്‍ക്കുമായി സ്വരൂപിക്കുന്ന പണം ബാക്കി വരുന്നത് തന്റെ പേരിലുള്ള ട്രസ്റ്റിലേക്ക് മാറ്റിയും സഹായങ്ങള്‍ നല്കുന്നു. ഇദ്ദേഹത്തിന്റെ ഫണ്ട് സ്വരൂപിക്കലും ചിലവഴിക്കലും അനുകൂലമായും പ്രതികൂലമായും പ്രതികരണങ്ങള്‍ വരുന്നുണ്ട്. മുമ്പ് ആരോഗ്യ മന്ത്രി തന്നെ ഫേസ്ബുക്ക് വഴി വിദേശത്ത് നിന്നും ചികില്‍സാ ഫണ്ട് സ്വരൂപിക്കുന്നതിനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ വീണ്ടും ഫിറോസ് വിവാദത്തില്‍ പെടുകയാണ്.സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്ന ഇവര്‍ക്ക് തനിക്കെതിരെ ശബ്ദിക്കാന്‍ എന്തുയോഗ്യതയാണെന്നും ജസ് ല എന്ന യുവതിക്കെതിരെ ഫിറോസ് പറഞ്ഞത് ഇപ്പോള്‍ വലിയ പ്രതിഷേധത്തിനു കാരണമായി.

സ്ത്രീകള്‍ അടങ്ങിയൊതുങ്ങി കഴിയേണ്ടവരാണെന്നും പലര്‍ക്കും ശരീരം കാഴ്ചവെക്കുന്നു എന്നും ഫിറോീസിനെ പോലുള്ള ഓ?ാള്‍ പറയുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും കേസ്ടുത്ത് ഇയാള്‍ക്കെതിരെ കടുത്ത നറ്റപടി സ്വീകരിക്കണം എന്നും ഇദ്ദേഹത്തിന്റെ ഫാന്‍സുകാര്‍ തന്നെ പറയുന്നു. എന്തായാലും ജസ് ലയെ ലൈംഗീകമായി അധ്ക്ഷേപിച്ചതിനെതിരെ പോലീസ് ഹെഡ് ക്വാട്ടേഴ്സായ ഡി.ജി..പി ഓഫീസില്‍ നേരിട്ട് പരാതി നല്കുകയായിരുന്നു. നടപടിക്കായി പരാതി സ്വീകരിക്കുകയും ചെതു.താനുള്‍പ്പെടെ പ്രതികരിക്കുന്ന സ്ത്രീകളെയാണ് ഫിറോസ് വേശ്യയെന്നു വിളിച്ച് അപമാനിച്ചിരിക്കുന്നതെന്നും സ്വയം പ്രഖ്യാപിത നന്‍മമരത്തിന് യോജിച്ചതല്ല വീഡിയോയിലുള്ള വാക്കുകളെന്നും ജസ്ല പറയുന്നു.ഇതിനിടെ സ്ത്രീവിരുദ്ദ പരാമര്‍ം ചൂണ്ടിക്കാട്ടി ഫ്‌റോസ് കുന്നുംപറമ്പലിനെതിരെ ഡിജിപിക്ക പരാതി കൊടുത്തതായി തിരുവനന്തപുരം സ്വദേശിയായ പൊതുപ്രവര്‍ത്തകന്‍ ആശിഷ്പറഞ്ഞു..