‘ഈ ദുനിയാവില് വെച്ചേറ്റവും വൃത്തികെട്ട പ്രസ്ഥാനം’; ലീഗിനെ പരിഹസിച്ച്‌ ജസ്ല മാടശ്ശേരി

പ്രതികരണവും മറുപടികളുമായി സാമൂഹ്യമാധ്യമങ്ങളിലും ജസ്ല സജീവമാണ്. ബിഗ്ബോസ് പരുപാടിയിലൂടെ ശ്രദ്ധേയയായ ജസ്ല മാടശ്ശേരി എപ്പോഴും സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടല്‍ അറിയിക്കാറുണ്ട്.

മുസ്ലീം ലീഗിനെതിരെ നേരത്തെയും ജസ്ല രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ, വീണ്ടും ലീഗിനെതിരെ പരിഹാസവുമായാണ് ജസ്ല രംഗത്തെത്തിയിരിക്കുന്നത്.

Loading...

ജസ്ലയുടെ പോസ്റ്റ് ഇങ്ങനെ:

ആരും ചിരിക്കരുത്.. ഇത് സ്വര്‍ഗ്ഗത്തിലേക്കുള്ള DJ party റിഹേര്‍സല്‍ ആണ്  സ്വര്‍ഗ്ഗത്തിലെ ഹൂറന്‍ 
മീനാര്‍കുഴി പള്ളി മഹല്ല് സെക്രട്ടറി ആണെന്നാണ് കേട്ടത്..
എന്‍റെ നാട്ടിലെ മഹല്ല് കമ്മിറ്റി ഇതൊക്കെ കാണണുണ്ടോ ആവോ. പണ്ട് ഞാന്‍ തട്ടമിട്ട് ഡാന്‍സ് ചെയ്തൂന്നും പറഞ്ഞാണ് എന്നേ മഹല്ലീന്ന് ഒഴിവാക്കീനത്. 
(അത് കൊണ്ടൊരു തേങ്ങയും ഇല്ലാട്ടോ.ആ ഖബര്‍സ്ഥാനില് മയ്യത്ത് കിടക്കണ്ട.. അത്രേ ഉള്ളൂ.. ) എന്താല്ലേ..
മോല്ല്യാര്‍ക്ക് അടുപ്പിലും ആവാം..
അല്ല..മൂരിപ്പാര്‍ട്ടി പിന്നെ സ്വര്‍ഗ്ഗത്തിലേക്ക് ഡിസ്കൗണ്ട് ഓഫറില്‍ ടിക്കറ്റ് കൊടുക്കൂല്ലോ എന്നാണാകെയുള്ളൊരാശ്വാസം 
മുസ്ലീം ലീഗ്.
ഈ ദുനിയാവില് വെച്ചേറ്റവും വൃത്തികെട്ട പ്രസ്ഥാനം 
പൊന്നു ലീഗ് മഹല്ല് ഭാരവാഹികളേ ..അപ്പൊ പറഞ്ഞ് വരുന്നത് ഊ____ലും ഉപദേശവും ഒരുമിച്ച്‌ വേണ്ട ട്ടൊ.