കോട്ടയത്ത് നേഴ്സുമാർ ചതിക്കപ്പെട്ടു, സമരം തോറ്റുകൊടുത്ത് ജീവിതം തകർത്തു,നേതാക്കൾ ശത്രുവിന്‌ കൈകൊടുത്ത് പിരിഞ്ഞപ്പോൾ

കോട്ടയം ഭാരത് ഹോസ്പിറ്റലിൽ നടത്തിയ നേഴ്സുമാരുടെ സമരം വൻ വിജയമെന്നും, ചരിത്ര വിജയമെന്നും ലോകം മുഴുവൻ കള്ളം പ്രചരിപ്പിച്ചക്ക് വീണ്ടും തിരിച്ചടി. സമരം ഒത്തു തീർപ്പാക്കിയ കാര്യങ്ങൾ വിശദീകരിച്ച് കോട്ടയം ഭാരത് ഹോസ്പിറ്റൽ സ്ഥാപനത്തിനു മുന്നിൽ വലിയ ഫ്ളക്സ് ബോഡ് സ്ഥാപിച്ചു. സമരത്തിൽ മാനേജ്മെന്റും, സമരം നടത്താൻ മുന്നിട്ടിറങ്ങിയ യു.എൻ.എ നേതാക്കളും ആണ്‌ വിജയിച്ചതെന്നും നേഴ്സുമാർ തോറ്റു പോയി എന്നും ഈ ഫ്ളക്സ് ബോഡ് തെളിവും സാക്ഷിയും.

യു.എൻ.എ പല നല്ല കാര്യവും ചെയ്തിട്ടുണ്ട്. എന്നാൽ അവർ ചെയ്ത മോശം കാര്യങ്ങളും തെറ്റും ചൂണ്ടിക്കാട്ടുമ്പോൾ അതും കൂടി ഉൾക്കൊള്ളാൻ കഴിയണം. കോട്ടയത്ത് 34 ദിവസം നേഴ്സുമാരേ സമരം ചെയ്യിപ്പിച്ചിട്ട് ആ സമരത്തിലൂടെ ജീവിതം പോലും തകർന്നവരേ കാണാതെ പോകരുത്. പിരിച്ചിവിട്ടവരേ തിരിച്ചെടുക്കാൻ നടത്തിയ സമരമായിരുന്നു. എന്നാൽ സമവായ ചർച്ചകൾ നടത്തുകയോ നിയമ വഴികൾ തേടുകയോ ചെയ്തിരുന്നേൽ ചിലപ്പോൾ ഇത്ര ഗുരുതരമാകില്ലായിരുന്നു. എന്നാൽ  34 ദിവസം മഴയും, കാറ്റും, വെയിലും കൊള്ളിച്ച് നേഴ്സുമാരേ സമരം ചെയ്യിപ്പിച്ചു. ലോകത്തിന്റെ പല ഭാഗത്തുനിന്നും അവർക്കായി സംഭാവനകൾ ഒഴുകി എത്തി. ഇതിനിടയിൽ സമരക്കാരേ ഓരോന്നായി തങ്ങളുടെ ഭാഗത്തേക്ക് മാനേജ്ജ്മെന്റ് അടുപ്പിച്ചു. ഒടുവിൽ കെണിയിൽ യു.എൻ.എ മുഴുവനാനോ..ചില നേതാക്കളോ വീണു. നേഴ്സുമാരേ അടിമുടി ചതിച്ചു.

Loading...

ഒത്തു തീർപ്പ് വ്യവസ്ഥകൾ പുറത്താക്കി ഭാരത് ഹോസ്പിറ്റൽ സ്ഥാപിച്ച ഫ്ളക്സ് ബോഡ്

ഒരു കാര്യവും നേടാതെ സമരം നിർത്തി യു.എൻ എ നേതാവ്‌ ജാസ്മിൻ ഷാ ഭാരത് ഹോസ്പിറ്റൽ മാനേജ്മെന്റിനു കൈ കൊടുത്ത് പിരിഞ്ഞപ്പോൾ അവിടെ ഒരു വലിയ ചതി നടന്നിരുന്നു. അതൊന്നും സമരം ചെയ്ത് പണി പോയ പാവം നേഴ്സുമാർ അറിഞ്ഞിട്ടില്ല. ജയിക്കാതെ സമരം ചെയ്തവരുടെ ജീവിതം തകർത്ത് എന്തിന്‌ സമരം ഒത്തുതീർപ്പാക്കി. യു.എൻ.എ സമരം പിൻ വലിക്കുകയായിരുന്നില്ല എന്ന് ഓർക്കണം. മാനേജ്മെന്റുമായി ഒത്തു തീർക്കുകയായിരുന്നു.അതാണ്‌ ഗൗരമായി കാണേണ്ടത്. നേഴ്സുമാർക്ക് 3മാസത്തേ മുടങ്ങിയ വേതനം ഉൾപ്പെടെ നല്കും. ഡിസബർ 31വരെയുള്ള എക്സ്പീരിയൻ സർട്ടിഫികറ്റും നല്കും. അതായത് ഒറ്റ നേഴ്സിനേ പോലും തിരിച്ചെടുക്കില്ല. ജോലിക്ക് വരാതിരുന്നവർക്കും എക്സ്പീരിയൻസ് സർട്ടിഫികറ്റ് നല്കി വിടുന്നതോടെ ആ എക്സ്പീരിയൻ സർട്ടിഫികറ്റും വ്യാജമാകും. അതായത് ജോലി ചെയ്യാതെ സർട്ടിഫികറ്റ്. മാത്രമല്ല ഈ സർട്ടിഫികറ്റുമായി ലോകത്ത് എവിടെ ചെന്നാലും ഒരു പണി കിട്ടാൻ വിഷമം. കാരണം ഭാരത് ഹോസ്പിറ്റലിലേക്ക് റഫറൻസിനായി വിളിച്ചാൽ വളരെ മോശം കാര്യങ്ങളും,സമരക്കാരായിരുന്നു എന്നും ഒരു ഒത്തു തീർപ്പ് പ്രകാരം പണി എടുക്കാതെ നല്കിയ എക്സ്പീരിയൻസ് സർട്ടിഫികറ്റാണെന്നും അവർ വ്യക്തമാക്കും.

ഈ വിഷയം ഇങ്ങിനെ തീർക്കാനായിരുന്നേൽ എന്തിനായിരുന്നു സമരം. ഇത്രയും പേരുടെ തൊഴിൽ പോകാതെ…അവർക്ക് മറ്റ് ഒരു സ്ഥാപനത്തിലും വാതിൽ തുറക്കാത്ത വിധം ഒരു സമരവും ഒത്തു തീർപ്പും എന്തിനായിരുന്നു. സത്യങ്ങൾ പുറത്ത് വരുമ്പോൾ സഹിഷ്ണുതയോടെ കാണുകയും തിരുത്തുകയും ചെയ്യുന്നതിനു പകരം വീണ്ടും സമരം വൻ വിജയം എന്ന് പറഞ്ഞ് യു.എൻ.എ ഉറച്ചു നില്ക്കുന്നു. ഭാരത് ഹോസ്പിറ്റലിലേ നേഴ്സുമാർക്ക് മിനിമം ശമ്പളം അനുവദിച്ചത് പോലും വാങ്ങി കൊടുക്കാൻ ഈ സമരത്തിനായില്ല.

കോട്ടയത്ത് എല്ലാം നഷ്ടപ്പെട്ട് പണിയും,തൊഴിൽ ഭാവിയും പോയ നേഴ്സുമാരേ കാണാതെ പോകരുത്. അവരുടെ കണ്ണീരും ശബ്ദിക്കാൻ ആകാത്ത വിധം തകർന്നു പോയതും കാണാതെ പോകരുത്. ഉള്ള പണിയും പോയി..മറ്റൊരിടത്തും വാതി തുറക്കുകയുമില്ല എന്ന സ്ഥിതിക്ക് പരിഹാരം കാണാൻ എങ്കിലും അല്പ്പം മനുഷ്യത്വം കാട്ടാൻ എങ്കിലും സമരം ഒത്തു തീർത്ത് കൈകൊടുത്ത് പിരിഞ്ഞ ഭാരത് ഹോസ്പിറ്റലിനും, നേഴ്സുമാരുടെ രക്ഷകനായി വന്ന യു.എൻ.എ സംഘടനക്കും കഴിയുമോ? നാളെ എങ്ങിനെ ഇവർക്കൊപ്പം ഒരു സമരത്തിൽ നേഴ്സുമാർ ഇറങ്ങും. ഭാരത് ഹോസ്പിറ്റലിലേ അനുഭവം മുൻ നിർത്തി ഇനിയും ചതി വരില്ല എന്ന് എന്താണ്‌ ഉറപ്പ്?