ജസ്‌ന തിരോധാനം; ഹൈക്കോടതിയിലെ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു

കൊച്ചി:ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സ്വകാര്യ സംഘടന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പിന്‍വലിച്ചു.ക്രിസ്ത്യന്‍ അസോസിയേഷന്‍ & അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടനയായിരുന്നു ഹര്‍ജിക്കാര്‍. എന്തടിസ്ഥാനത്തിലാണ് ഹര്‍ജിക്കാര്‍ ഈ വിഷയത്തില്‍ ഇടപെടുന്നതെന്ന് കോടതി ചോദിച്ചു.പ്രശസ്തിക്ക് വേണ്ടിയല്ലേ ഹര്‍ജി സമര്‍പ്പിച്ചതെന്നും കോടതി വിമര്‍ശിച്ചു.ഹര്‍ജിയിലെ സാങ്കേതിക പിഴവ് കോടതി ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്ന് പുതിയ ഹര്‍ജിയുമായി എത്തിയപ്പോഴായിരുന്നു കോടതിയുടെ ചോദ്യം.

ഹര്‍ജി തള്ളേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പ് നല്‍കിയതോടെ പിന്‍വലിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ അറിയിക്കുകയായിരുന്നു.രണ്ട് വര്‍ഷം മുന്‍പ് പത്തനംതിട്ടയില്‍ നിന്ന് കാണാതായ ജെസ്‌നയെ കണ്ടെത്തി ഹാജരാക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ ആവശ്യം. ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് സഹോദരന്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജി കോടതി നേരത്തെ തള്ളിയിരുന്നു.

Loading...