കൊലപ്പെട്ട രാംഗോപാല്‍ മീണ

പയ്യോളി: തിരഞ്ഞെടുപ്പ് ഡ്യൂടിക്കായി വന്ന കേന്ദ്ര സേനയിലെ ജവാനെ സർവീസ് തോക്കുകൊണ്ട് 6തവന നിറയൊഴിച്ച്. ലീവ് സംബന്ധിച്ച തർക്കമായിരുന്നു കൊലക്ക് പിന്നിൽ. രാജസ്ഥാന്‍ സ്വദേശി രാംഗോപാല്‍ മീണ (31) യെ വെടിവെച്ച ഹെഡ്‌കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള ഉമേഷ് പാല്‍ യാദവ് എന്നയാള്‍ക്കു വേണ്ടിയാണ് ഇന്നലെ രാത്രി മുതല്‍ ബിഎസ്എഫും പോലീസും തെരച്ചില്‍ തുടങ്ങിയത്. വെടിയേറ്റ ഇൻസ്പക്ടറെ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരിച്ചിരുന്നു. തലക്കും കാലിനും ഉള്‍പ്പെടെ അക്രമി  ആറു റൗണ്ട് വെടിയാണ്  ഉതിര്‍ത്തത്.  തലയോട്ടിക്ക് കാര്യമായ  ക്ഷതം സംഭവിച്ചിട്ടുണ്ട്. ഇതാകാം മരണകാരണമെന്ന്  സംശയിക്കുന്നു.വെടിവെച്ച ശേഷം ഒരാള്‍ പൊക്കത്തിലുള്ള മതില്‍ ചാടികടന്നാണ് ഉമേഷ് പാല്‍ യാദവ് രക്ഷപ്പെട്ടതെന്നു സ്ഥിരീകരിച്ചു. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കും പൗച്ചും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചാടിക്കടന്ന മതിലിലായിരുന്നു തോക്ക് ഉപേഷിച്ചത്.കോട്ടക്കല്‍ ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിന്റെ തെക്ക് കിഴക്കെ മൂലയില്‍ ഉള്ള മതിലിന്റെ പുറത്തായാണ് പൗച്ച് കണ്ടെത്തിയത്. അറുപത് റൗണ്ട് വെടിയുതിര്‍ക്കാനുള്ള തിരകളും തോക്കുമായാണ് പ്രതി രക്ഷപ്പെട്ടതെന്ന അഭ്യൂഹം ഏറെ പരിഭ്രാന്തി ഉയര്‍ത്തിയിരുന്നെങ്കിലും തോക്കും പൗച്ചും കണ്ടെത്തിയതോടെ ഇതൊഴിവായി.

പൗച്ച് കണ്ടെത്തിയ മതിലിനു സമീപം ഇയാള്‍ ഓടിയ കാല്‍പ്പാടുകള്‍ പൂഴിയില്‍ പതിഞ്ഞിട്ടുണ്ട്. ഇതു പിന്തുടര്‍ന്ന ഇന്നു പുലര്‍ച്ചെ തന്നെ നാട്ടുകാരുടെ സഹായത്തോടെ പ്രദേശത്ത് തെരച്ചില്‍ നടത്തി. ഇരിങ്ങല്‍ ഇസ്ലാമിക് ഇംഗ്ലീഷ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ താത്കാലിക ക്യാമ്പില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. രാംഗോപാല്‍ മീണയെ യാതൊരു പ്രകോപനവും കൂടാതെ പ്രതി വെടിവെക്കുകയായിരുന്നുവെന്നാണ് വിവരം. ഇദ്ദേഹത്തിന് തലയുടെ പിന്‍ഭാഗത്തും പുറത്തും കാലിന്റെ തുടയുടെ ഭാഗത്തുമായി ആറു റൗണ്ട് വെടിയേറ്റു. ഉടന്‍ തന്നെ ക്യാമ്പില്‍ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച വാഹനത്തില്‍ വടകര സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

 

പ്രതി ദീര്‍ഘദൂര ലോറിയില്‍ രക്ഷപ്പെട്ടെന്ന് നിഗമനം; യൂണിഫോം മാറ്റി ലുങ്കി ധരിച്ചെന്ന് പോലീസ്

കൊയിലാണ്ടി: ഇന്‍സ്‌പെക്ടറെ വെടിവച്ചശേഷം ക്യാമ്പിന്റെ മതില്‍ചാടി ഓടിയ ഉമേഷ് പാല്‍ യാദവ് ദീര്‍ഘദൂര ലോറിയില്‍ കയറി രക്ഷപ്പെട്ടതായി നിഗമനം. ഇതു സംബന്ധിച്ച സൂചനകള്‍ കൊയിലാണ്ടി പോലീസിനു ലഭിച്ചു. സംഭവം നടന്നയുടന്‍ പ്രതി രക്ഷപ്പെട്ടതായുള്ള വിവരം സമീപത്തെ പോലീസ് സ്‌റ്റേഷനുകളിലേക്ക് കൈമാറിയിരുന്നു. ഇതു പ്രകാരം കൊയിലാണ്ടി സിഐ ആര്‍. ഹരിദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം  വെള്ളറക്കാട്, കൊയിലാണ്ടി തുടങ്ങിയ റെയില്‍വേ സ്‌റ്റേഷനുകളില്‍ തെരച്ചില്‍ നടത്തിയിരുന്നു. ഇതിനിടെ പ്രതി ധരിച്ചിരുന്ന പാന്റ്‌സ് ഒരു വീട്ടില്‍ ഊരിവച്ച് അവിടെ നിന്നും ലുങ്കി ധരിച്ചാണ് ഇയാല്‍ പോയതെന്ന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ വടകരയ്ക്കടുത്ത കരിമ്പനപാലത്ത് പോലീസ് പരിശോധന നടത്തി. പ്രദേശത്തെ ഓട്ടോ ഡ്രൈവര്‍മാരെ പ്രതിയുടെ ഫോട്ടോ കാണിച്ചു. പോലീസ് നിഗമനം ശരിവയ്ക്കുന്ന വിവരങ്ങള്‍ ഓട്ടോ ഡ്രൈവര്‍മാര്‍ നല്കിയെന്നാണ് സൂചന.