മാവോയിസ്റ്റുകള്‍ തടവിലാക്കിയ ജവാനെ വിട്ടയച്ചു

ഛത്തീസ്ഗഡിലെ ബീജാപൂരില്‍ നടന്ന ഏറ്ററുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ തടവിലാക്കിയ ജവാനെ വിട്ടയച്ചു.
സിആര്‍പിഎഫ് ജവാന്‍ രാകേശ്വര്‍ കുമാര്‍ മന്‍ഹാസ് ആണ് മോചിതനായത്.കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്കും സിആര്‍പിഎഫ്‌നും നന്ദി എന്ന് മന്‍ഹാസിന്റെ കുടുംബം പ്രതികരിച്ചു.

ഏപ്രില്‍ 3 ലെ 22 ജവാന്‍ മാരുടെ ജീവത്യാഗത്തിന് കാരണമായ ആക്രമണത്തിനിടെയാണ് മന്‍ഹാസ് മാവോയിസ്റ്റുകളുടെ പിടിയിലായത്.തെരച്ചില്‍ തുടരവെ മാവോയിസ്റ്റുകള്‍ കസ്റ്റഡിയില്‍ ജവാന്‍ ഉള്ള കാര്യം പ്രാദേശിക മാധ്യമങ്ങളെ അറിയിച്ചിരുന്നു.പരിക്കേറ്റതിനാല്‍ ചികിത്സ നല്‍കി 2 ദിവസത്തിനകം ജവാനെ വിട്ടയക്കുമെന്നും മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നു.

Loading...

ബിജാപ്പൂരിലെ സി.ആർ.പി.എഫ് ക്യാമ്പിലെത്തിച്ച രാകേശ്വറിനെ ആരോഗ്യ പരിശോധനക്ക് വിധേയനാക്കി. ജവാനെ വിട്ടയക്കാൻ മാവോവാദികൾ ഉപാധികൾ മുന്നോട്ടുവെച്ചിരുന്നു. ജവാനെ ഉപാധികളില്ലാതെ മോചിപ്പിക്കാനായിരുന്നു കേന്ദ്രസർക്കാരിന്റെ ശ്രമം.സുക്മ ജില്ലയിലെ വനമേഖലയിലാണ് ഏപ്രിൽ മൂന്നിന് മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലുണ്ടായത്. മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ മാവോയിസ്റ്റുകൾ പതുങ്ങിയിരുന്ന് ആക്രമിക്കുകയായിരുന്നു.