ജയലളിതയെ വെറ്റിലേറ്ററിൽ കഴിയുന്നത് എം.ജി.ആറിന്റെ മരണ ദിനം കാത്തോ? ഡിസംബർ 24വരെ ഈ നില തുടരുമോ?

ചെന്നൈ: വളരെ പരുഷമായ ഒരു വിലയിരുത്തലാണിത്. എന്നാൽ പുറത്തുവന്ന വിവരങ്ങൾ അത്തരത്തിൽ ഉള്ളതാണ്‌, ഞെട്ടിപ്പിക്കുന്നതാണ്‌, ആധികാരികമായ വെളിപ്പെടുത്തൽ ആണ്‌. ജയലളിതക്ക് കൃത്രിമ ശ്വാസോച്ഛാസവും വെറ്റിലേറ്റർ സംവിധാനവും ഡിസംബർ 24വരെ തുടരുമോ? ജയലളിതയുടെ വിശ്വാസ പ്രകാരം അവർ മരണത്തേ കുറിച്ച് പറഞ്ഞിരുന്നു എന്ന അതി സുപ്രധാന വെളിപ്പെടുത്തൽ പുറത്തുവന്നിരിക്കുകയാണ്‌. തനിക്ക് എന്നു മരിക്കണമെന്നും, തന്റെ അന്ത്യാഭിലാഷങ്ങൾ എന്തെല്ലാമെന്നും ജയലളിത വെളിപ്പെടുത്തിയിരുന്നത് പനീർ ശെൽ വത്തിന്റെ അടുത്ത ആളെ ഉദ്ധരിച്ച് സീനിയർ ചാനൽ അവതാരകനും, സി.എൻ.എൻ- ന്യൂസ് 18 അവതാരകനുമായ എസ്.വി.പ്രദീപിന്റെ ലേഖനമാണ്‌ ഏറ്റവും പുതിയ വാർത്ത. പ്രവാസി ശബ്ദത്തിൽ എക്സ്ക്ളൂസീവായ ആ ലേഖനം വൈറലായിരിക്കുകയാണ്‌. ”ജയലളിതയുടെ അന്ത്യ നിമിഷങ്ങൾ ”ഞാൻ മരിക്കുന്നത് എം.ജി.ആർ മരിച്ച മാസത്തിലും തിയതിയിലും”- 5മരണാനന്തിര അഭിലാഷങ്ങളും വെളിപ്പെടുത്തി”

ജയലളിതക്ക് എം.ജി.ആറിന്റെ മരണ ദിനത്തിലും, മാസത്തിലും സമയത്തിലും മരിക്കണം, അങ്ങിനെ എം.ജി.ആറിൽ വിലയം പ്രാപിച്ച് മുക്തി നേടണമെന്നും ആണ്‌ അവർ വിശ്വസിച്ചു വന്നത്. എം.ജി.ആർ മരിച്ച സമയത്ത് മരിച്ച് അദ്ദേഹത്തിൽ വിലയം പ്രാപിക്കും എന്ന് ജയലളിത വിശ്വസിച്ചതായി പനീർ ശെൽ വം, തോഴി അടുത്ത ആളുകൾ എന്നിവരോട് പങ്കുവയ്ച്ചതാണ്‌ എസ്.വി. പ്രദീപ് ലേഖനത്തിൽ റിപോർട്ട് ചെയ്തത്. പ്രദീപിന്‌ ഈ വിവരങ്ങൾ കൈമാറിയത് പനീർ ശെൽ വത്തിന്റെ അടുത്ത് വൃത്തങ്ങളിൽനിന്നുമാണ്‌. ജയലളിതക്ക് എന്ത് സംഭവിച്ചെന്നും അവർ ജീവിതത്തിലേക്ക് മടങ്ങിവരുമോ എന്നും വ്യക്തമായ സൂചനകൾ അവർ നല്കിയെങ്കിലും പ്രദീപ് അത് പുറത്തുവിട്ടിട്ടില്ല.

Loading...
എം.ജി.ആറും ജയലളിതയും

തമിഴകത്തിന്റെ മന്നനും, ദൈവവും ഒക്കെയായ കലൈഞ്ജർ എം.ജി.ആർ ജയലളിതയുടെ ഹൃദയത്തിലായിരുന്നു വസിച്ചത്.അമ്മയുടെ ഓരോ ശ്വാസത്തിലും വാക്കിലും കലൈഞ്ജർ ഉണ്ട്. ഹൃദയം കീഴടക്കിയ ദൈവത്തിലേക്ക് വിലയം പ്രാപിക്കാനുള്ള അമ്മയുടെ ആഗ്രഹം മറ്റൊരു വിഷാദമാവുകയാണ്‌ ആരാധകർക്ക്

ജയലളിത തിരഞ്ഞെടുത്ത മരണ സമയത്തിലേക്കും അവരുടെ വിശ്വാസം സംരക്ഷിക്കാനും അപ്പോളോ ആശുപത്രിയും, ഉന്നത നേതാക്കളും ഇപ്പോൾ ശ്രമിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം 4 ആഴ്ച്ചകളിൽ അധികമായി വെറ്റിലേറ്ററിൽ തമിഴകത്തേ അമ്മ കഴിയുന്നു. ഒരു മാസത്തിലധികമായി കൃത്രിമ ശ്വാസോച്ഛാസത്തിലൂടെ ജീവൻ നിലനിർത്തുന്നു.

മരണ സമയം തിരഞ്ഞെടുത്തതും മരണാനന്തിര ജീവിതം അമ്മ കണ്ടതും എല്ലാം വിശ്വാസമായിരുന്നു.ജയലളിതയുടെ ജീവിതം പരിശോധിച്ചാൽ നിറയേ വിശ്വാസങ്ങൾ ആയിരുന്നു. കേരളത്തിലും, കർണ്ണാടകത്തിലും ആന്ധ്രയിലും ഒക്കെയുള്ള ക്ഷേത്രങ്ങളിൽ അവർ ആ വിശ്വാസത്തിനായി ഓടി നടന്നും. മടിശീല നിറയേ പണം കൊണ്ടുവന്ന് ക്ഷേത്രങ്ങളിൽ കൊടുത്തു. ആനകളെ നല്കി. അന്നദാനം നല്കി,സ്വർണ്ണ കൊടിമരം നല്കി. അന്ധവിശം എന്ന് തോന്നിപ്പിക്കുമെങ്കിലും ചില ജീവിത ശാഠ്യങ്ങൾക്കായിരുന്നു അവർ ഓടി നടന്നത്. എല്ലാം സംഭവിച്ചു. ഏത് ക്ഷേത്രത്തിൽ എന്തിന്‌ പോയോ അതെല്ലാം ജയലളിത മനസിൽ ഉദ്ദേശിച്ചപോലെ ലഭിച്ചു. അതിനാൽ മരണത്തേ കുറിച്ചു അവരുടെ വിശ്വാസവും തെറ്റാകാൻ ഇടയില്ല.

അമ്മയുടെ മരണാനന്തരമുള്ള ആഗ്രഹങ്ങൾ കേന്ദ്രമന്ത്രിയുമായ നിർമ്മല സീതാരാമൻ വഴി മോദിയുമായി പങ്കുവയ്ച്ചതും വിൽ പത്ര രഹസ്യങ്ങളും പുറത്തുവന്നു. മോദി അപ്പോളോ ആശുപത്രി സന്ദർശിക്കാനിരിക്കെയാണ്‌ ഈ വിവരങ്ങൾ സീനിയർ ചാനൽ അവതാരകൻ എസ്.വി.പ്രദീപ് പ്രവാസി ശബ്ദത്തിൽ എഴുതിയത്. പ്രധാനപെട്ടത്, രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിക്കണം, ഡോ.ജയലളിത ഹോം ആൻറ് ഹയർ സെക്കൻററി സ്കൂൾ ഫോർ സ്പീച്ച് ആൻറ് ഹിയറിം ഇംപയേർഡ് എന്ന അന്തർദേശീയ നിലവാരമുള്ള സ്ഥാപനം,രാഷ്ട്രീയത്തിലും സിനിമയിലും മറ്റുമുള്ള സംഭാവനകളുടെ ഓർമ്മപുസ്തകം ഒരുക്കി ചെന്നൈ പയസ് ഗാർഡനിലെ 81/36 ‘വേദനിലയത്തെ’ സ്മാരകമാക്കണം.അതായത് എം.ജി.ആറിനു തുല്യമായി തമിഴ് നാട്ടിൽ നൂറ്റാണ്ടുകൾ അമ്മ അറിയപ്പെടണം. സ്ഥാപനങ്ങൾ തുടങ്ങാനും മറ്റുമുള്ള പണം ജയ കേന്ദ്രമന്ത്രിനിർമ്മല സീതാരാമനുമായി സംസാരിക്കുകയും വിൽ പത്രത്തിൽ അത് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

പ്രവാസി ശബ്ദത്തിനായി തമിഴകത്തേ എക്സ്ളൂസീവ് റിപോർട്ട് ചെയ്തിരിക്കുന്ന എസ്.വി പ്രദീപ് മുൻ മനോരമ, മാധ്യമം എന്നീ ചാനൽ അവതാരകൻ ആയിരുന്നു. കൈരളി പീപ്പിളിൽ ചീഫ് ബ്രോഡ്കാസ്റ്റിങ്ങ് ഓഫീസറായിരുന്നു.