ഇനി ജയാരവം.ജയലളിത മുഖ്യമന്ത്രിയായി.

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത ് സത്യപ്രതിജ്ഞചെയ്തു അധികാരരമേറ്റു.  മദ്രാസ് സര്‍വകലാശാലാ ശതാബ്ദി ഓഡിറ്റോറിയത്തിലാണു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗവര്‍ണ്ണര്‍ റോസയ്യയാണ് സത്യവാചകം ചൊല്ലികൊടുത്തു.
കേന്ദ്രമന്ത്രി പൊന്‍  രാധാകൃഷ്ണന്‍ ചടങ്ങില്‍ പങ്കെടുത്തു. രജനികാന്ത്, വിക്രം, കാര്‍ത്തിക്,ശരത്കുമാര്‍ , പ്രഭു എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.അഞ്ചാം തവണയാണു ജയലളിത മുഖ്യമന്ത്രിയായത്.

ഇന്നലെ രാവിലെ  ചേര്‍ന്ന അണ്ണാ ഡിഎംകെ നിയമസഭാകക്ഷി യോഗത്തിലാണു ജയലളഇതയെ നിയമകക്ഷി നേതാവായി തെരഞ്ഞെടുത്തതു.

Loading...