ജയലളിത എഴുന്നേറ്റ് നിന്നു. കിടക്കയിൽ തനിയേ എഴുന്നേറ്റിരിക്കും

ചെന്നൈ: ജയലളിത ആരോഗ്യം വീണ്ടെടുത്ത് വരുന്നതായി അധികൃതർ. മുറിക്കുള്ളിൽ എഴുന്നേറ്റ് നിന്നു. കിടക്കയിൽ തനിയേ എഴുന്നേറ്റ് ഇരിക്കും. മാത്രമല്ല പൂർണ്ണ ബോധവതിയുമാണ്‌. ബോധവും ആരോഗ്യവും വീണ്ടെടുത്ത അമ്മ വൈകാതെ പുരം ലോകത്തേ അഭിവാദ്യം ചെയ്യുമെന്ന്യ്ം പ്രസ്താവന ഇറക്കുമെന്നും എ.ഐ.എ.ഡി.എം കെ വക്താവ് സി.ആർ സരസ്വതി മാധ്യമങ്ങളോടു പറഞ്ഞു.

കുറച്ചു ദിവസങ്ങൾ കൂടി ചികിത്സ തുടരേണ്ടിവരുമെന്നും കൃത്രിമ ശ്വാസം നൽകുന്നതിനുള്ള ട്യൂബ് മാറ്റിയാൽ മാത്രമേ ജയലളിതക്ക് സംസാരിക്കാൻ കഴിയൂയെന്നും ഡോക്ടർമാർ വ്യക്തമാക്കി. ശ്വാസകോശ അണുബാധയെ തുടർന്ന് മൂന്നാഴ്ചയിലേറെയായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.എത്രയും വേഗം സ്വവസതിയിലേക്ക് മടങ്ങുമെന്നും എ.െഎ.എ.ഡി.എം.കെ വക്താവ് സി.ആർ സരസ്വതി മാധ്യമങ്ങളോടു പറഞ്ഞു. അപ്പോളോ ആശുപത്രിയിലെ ഡോക്ടർമാരുടെയും വിദേശത്തുനിന്ന് എത്തിയ വിദഗ്ധരുടെയും നേതൃത്വത്തിൽ ചികിത്സ നടന്നുകൊണ്ടിരിക്കയാണ്. ഡോക്ടർമാരുടെ നിർദേശപ്രകാരമുള്ള വിശ്രമത്തിനു ശേഷം മുഖ്യമന്ത്രി ഉടൻ വസതിയിലേക്കും ഒൗദ്യോഗിക പദവിയിലേക്കും തിരിച്ചെത്തുമെന്നും സി.ആർ സരസ്വതി പറഞ്ഞു.

68 കാരിയായ ജയലളിതയെ അസുഖത്തെ തുടർന്ന് സെപ്തംബർ 22 നാണ് അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും നിർജലീകരണവുമാണെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. പിന്നീട് ശ്വാസകോശ അണുബാധയാണെന്ന് സ്ഥിരീകരിക്കുകയും ലണ്ടനിൽ നിന്ന് വിദഗ്ധ ഡോക്ടർമാരുടെ സംഘം ചെന്നൈയിലെത്തുകയുമായിരുന്നു.