കണ്ണുതള്ളിക്കുന്ന കോടികളുടെ കണക്കുകള്‍, ജയലളിതയുടെ സ്വത്തുവിവരങ്ങള്‍ പുറത്ത്

തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടിക്കണക്കിന് സ്വത്തുവിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പണ്ടും ഒരുപാട് വിവാദങ്ങള്‍ക്കിടയായിരുന്നു ഇവരുടെ സ്വത്ത് വിവരക്കണക്കുകള്‍. കണക്കില്‍പ്പെടാത്ത നിരവധി സ്വത്തുക്കള്‍ ജയലളിതയ്ക്ക് ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ബാങ്കുകളില്‍ ജയലളിതയുടെ പേരിലുള്ള സ്ഥിര നിക്ഷേപം 10.63 കോടി രൂപയാണ്. ഓഹരി പങ്കാളിത്തമുള്ളത് സ്ഥാപനങ്ങളിലേത് വേറെയുമുണ്ട്. മാത്രമല്ല ജയ പബ്ലിക്കേഷന്‍സില്‍ 21.50 കോടിയും ശശി എന്റര്‍പ്രൈസസില്‍ 20 ലക്ഷം രൂപയും കോടനാട് എസ്‌റ്റേറ്റില്‍ 3.13 കോടിയുടെ ഓഹരിപങ്കാളിത്തം ഉണ്ട്.

അതിന് പുറമെ റോയല്‍ വാലി ഫ്‌ളോറിടെക് എക്‌സ്‌പോര്‍ട്‌സില്‍ 40 ലക്ഷം രൂപയുടെ ഓഹരി പങ്കാളിത്തവും ഇവര്‍ക്ക് ഉണ്ട്.എവിടെയൊക്കെ ഇവര്‍ക്ക് സ്വത്തുക്കളുണ്ടെന്ന കാര്യം അധികമാര്‍ക്കും അറിവ് പോലുമില്ല. അഴിമതിയിലൂടെ ജയ സമ്പാദിച്ച് കൂട്ടിയ നിധിക്ക് തുല്യമായ സ്വത്തുക്കളുടെ പേരിലും തമ്മിലടി രൂക്ഷമാണ്. ജയലളിതയുടെ വിദേശത്തും സ്വദേശത്തുമായി കണക്കില്‍പ്പെടാത്ത സ്വത്തുക്കളുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

Loading...

ഹൈദരാബാദില്‍ 14.50 ഏക്കര്‍ ഭൂമി, കാഞ്ചീപുരം ചെയ്യൂര്‍ ഗ്രാമത്തില്‍ 3.43 ഏക്കര്‍ കൃഷിഭൂമിയും ജയലളിതയ്ക്കുണ്ട്. ചെന്നൈ പോയസ് ഗാര്‍ജനിലാണ് ജയലളിത തമാസിച്ചിരുന്നത്. 24,000 ചതുരശ്ര അടി സ്ഥലത്താണ് ഇവിടുത്തെ ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. 21280 ഗ്രാം സ്വര്‍ണവും അവരുടെ കൈവശമുണ്ടായിരുന്നു. കൂടാതെ 1250 കിലോ വെള്ളിയും. എന്നാല്‍ ഈ ആഭരണങ്ങള്‍ ഇപ്പോള്‍ ഉള്ളത് കര്‍ണാടക സര്‍ക്കാരിന്റെ ട്രഷറിയിലാണ്.ഭൂമി, കെട്ടിടങ്ങള്‍, നിക്ഷേപങ്ങള്‍, ആഭരണങ്ങള്‍, എന്നിവയടക്കം 113 കോടിയുടെ ആസ്തിയാണ് 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ജയലളിത വെളിപ്പെടുത്തിയിരുന്നത്.