ഇപി കുടുങ്ങും ; റിസോർട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഭാര്യയും മകനും; വിവരങ്ങൾ ഇങ്ങനെ

കണ്ണൂർ: മൊറാഴയിലെ വൈദേകം റിസോര്‍ട്ടിന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഇപി ജയരാജന്റെ ഭാര്യയും മകനും. ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ജയരാജന്റെ ഭാര്യ ഇന്ദിര അംഗമായത് 2021ലാണ്. മകന്‍ ജയ്സന്‍ കമ്പനിയുടെ സ്ഥാപക ഡയറക്ടറുമാണ്. കമ്പനികാര്യ മന്ത്രാലയത്തിന് സമര്‍പ്പിച്ച രേഖകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അരോളിയിൽ ഇ.പി.ജയരാജന്റെ വീടിനു തൊട്ടുചേർന്നുള്ള കടമുറിക്കെട്ടിടത്തിന്റെ വിലാസത്തിൽ മൂന്നു കോടി രൂപ മൂലധനത്തിൽ കണ്ണൂർ ആയുർവേദിക് മെഡിക്കൽ കെയർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനി രജിസ്റ്റർ ചെയ്തത് 2014ലാണ്. . ഇ.പി.ജയരാജന്റെ മകൻ ജയ്സണാണു കമ്പനിയിൽ ഏറ്റവുമധികം (2500) ഓഹരിയുള്ള ഡയറക്ടർ. സിപിഎമ്മിന്റ പല സ്ഥാപനങ്ങളും ചില ഉന്നത നേതാക്കളുടെ വീടുകളും നിർമിച്ചുനൽകിയ തലശ്ശേരിയിലെ കെട്ടിട നിർമാണക്കരാറുകാരനാണു ബോർഡ് ഓഫ് ഡയറക്ടേഴ്സിലെ മറ്റൊരു പ്രധാനി.

Loading...

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ സ്വദേശത്തിന് അടുത്തുള്ള പ്രദേശമാണ് മൊറാഴ. അരോപണം ഉയർന്ന സംസ്ഥാന കമ്മിറ്റിയിൽ ഇ.പി പങ്കെടുത്തിരുന്നില്ല. ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ തള്ളിയില്ല. ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകിയിരുന്നു . പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി സംസ്ഥാന കമ്മിറ്റിയിൽ വ്യക്തമാക്കിയിട്ടുണ്ട്.