ജഗതി ചേട്ടന്‍ തിരിച്ചെത്തിയിട്ടു വേണം എനിക്കത് കൊടുക്കാൻ; ജയറാം

സി.ഐ.ഡി ഉണ്ണികൃഷ്‌ണന്‍ ബി.എ ബി.എഡ്, മേലേപ്പറമ്പിൽ ആണ്‍വീട്, കിലുകില്‍ പമ്പരം, ആദ്യത്തെ കണ്‍മണി, പട്ടാഭിഷേകം, ഞങ്ങള്‍ സന്തുഷ്‌ടരാണ്, മയിലാട്ടം തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ, ജയറാം- ജഗതി ശ്രീകുമാര്‍ കോമ്പിനേഷൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായി മാറി.

ഇതുവരെയും വെളിപ്പെടുത്താത്ത ആ രഹസ്യം ജയറാം തുറന്നു പറയുകയാണ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിലൂടെ.താന്‍ ഒരുപാട് നാളായി ആഗ്രഹിച്ചിട്ടും ജഗതിക്ക് കൊടുക്കാന്‍ കഴിയാതിരുന്ന കാര്യത്തെക്കുറിച്ചാണ് ജയറാം മനസ്സ് തുറന്നത്.

Loading...

‘എന്റെ അമ്മ നല്ല ഒരു വെജിറ്റേറിയന്‍ കുക്കായിരുന്നു. അസലായിട്ട് ഭക്ഷണമുണ്ടാക്കും. എന്റെ സുഹൃത്തുക്കള്‍ എപ്പോള്‍ വീട്ടില്‍ വന്നാലും അമ്മ അസലായി ദോശയൊക്കെ ഉണ്ടാക്കി കൊടുക്കുമായിരുന്നു. ഇന്നേവരെ എനിക്ക് വിഷമമുണ്ടാക്കിയിട്ടുള്ള കാര്യം ജഗതി ശ്രീകുമാറുമായി ബന്ധപ്പെട്ടാണ്. അദ്ദേഹം ഒരിക്കല്‍ ഷൂട്ടിംഗ് കഴിഞ്ഞു വരുന്ന വഴിക്ക് വീട്ടില്‍ വന്നു. അന്ന് അദ്ദേഹത്തിന് അമ്മ അടദോശ ഉണ്ടാക്കികൊടുത്തു. അന്നുതൊട്ട് ജഗതിച്ചേട്ടന്‍ പലപ്പോള്‍ വരുമ്പോഴും അമ്മയോട് ചോദിച്ച്‌ അതിന്റെ റെസിപ്പി ഒന്നു വാങ്ങണേ എന്നു പറയും.

എന്നാല്‍ അപ്പോഴെല്ലാം ഞാന്‍ മറക്കും. ഒടുവില്‍ എന്റെ അമ്മ മരിക്കുന്നതിന് മുൻപ് റെസിപ്പി എല്ലാം എനിക്ക് എഴുതി തന്നു. അതിന്നും എന്റെ കൈയിലിരിപ്പുണ്ട് ജഗതി ചേട്ടന് കൊടുക്കാന്‍ കഴിയാതെ. ജഗതി ചേട്ടന്‍ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തിയിട്ടു വേണം എനിക്ക് ആ റെസിപ്പി വച്ച്‌ അട ദോശ ഉണ്ടാക്കി കൊടുക്കാന്‍’,ജയറാം പറയുന്നു.