social Media Top Stories

‘തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി, ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി, ഹൈബി ഈഡനാണ് ഇത്തവണ സ്ഥാനാര്‍ഥി. തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിന്റെ ഐശ്വര്യം’

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എറണാകുളത്ത് സ്ഥാനാര്‍ത്ഥിയാക്കാഞ്ഞതില്‍ കെവി തോമസ് പാര്‍ട്ടിയുമായി ഉരസി നില്‍ക്കുകയാണ്. കെവി തോമസിനെ വെട്ടി ഹൈബി ഈഡനാണ് സ്ഥാനാര്‍ത്ഥി. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനും അഭിഭാഷകനുമായ ജയശങ്കര്‍. സാണിയാജിയുടെ സ്ഥാനത്ത് രാഹുല്‍ജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു. തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി. ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി. ഹൈബി ഈഡനാണ് ഇത്തവണ സ്ഥാനാര്‍ഥി. തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിന്റെ ഐശ്വര്യം. -അദ്ദേഹം പരിഹസിച്ചു.

“Lucifer”

ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കൊടുത്താല്‍ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോള്‍ അതു മനസിലായി.

1984ല്‍ സിറ്റിങ് മെമ്പറായ സേവ്യര്‍ അറക്കലിന്റെ പേരു വെട്ടിയിട്ടാണ് കെ കരുണാകരന്‍ കെവി തോമസിനെ എറണാകുളത്ത് സ്ഥാനാര്‍ഥിയാക്കിയത്. അന്ന് അറക്കല്‍ പരിഭവിച്ചു; വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് പ്രതിഷേധിച്ചു. കരുണാകരന്‍ കുലുങ്ങിയില്ല. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ട സഹതാപ തരംഗത്തില്‍ തോമസ് മാഷ് ജയിച്ചു. 89ലും 91ലും ജയം ആവര്‍ത്തിച്ചു.

ഫ്രഞ്ച് ചാരക്കേസില്‍ ചീത്തപ്പേരു കേള്‍പ്പിച്ച മാഷ് 1996ല്‍ തോറ്റു. ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യര്‍ അറക്കല്‍ വിജയിച്ചു. ഒരു മധുര പ്രതികാരം.

കരുണാകരന്റെ കരുണാ കടാക്ഷത്താല്‍ തോമസ് മാഷ് എറണാകുളം DCC പ്രസിഡന്റായി. ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ പ്രൊഫ ആന്റണി ഐസക്കിനെയും നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ലിനോ ജേക്കബിനെയും കാലുവാരി തോല്പിച്ചു.

2001ല്‍ എറണാകുളത്തു നിന്ന് നിയമസഭാംഗമായി. കരുണാകരന്‍ വാശിപിടിച്ചു തോമസിനെ മന്ത്രിയാക്കി. (അങ്ങനെ ഉമ്മന്‍ചാണ്ടിയുടെ അവസരം ഇല്ലാതാക്കി). മന്ത്രിയായ ഉടന്‍ മാഷ് ലീഡറെ തളളിപ്പറഞ്ഞ് ആന്റണിയുടെ വിശ്വസ്തനായി. 2004ല്‍ ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോള്‍ തോമസ് മാഷിനെ ഒഴിവാക്കി. പകരം ഡൊമിനിക്ക് പ്രസന്റേഷനെ മന്ത്രിയാക്കി.

2006ലെ വിഎസ് തരംഗത്തിലും മാഷ് ജയിച്ചു കയറി. അതേസമയം ഡൊമിനിക്കിനെ പാരവെച്ചു തോല്പിച്ചു. അതാണ് തോമസ് മാഷ്.

2009ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എകെ ആന്റണിയും നിര്‍ദേശിച്ച പേര് ഹൈബി ഈഡന്റെയായിരുന്നു. വരാപ്പുഴ മെത്രാന്‍ കത്ത് കൊടുത്തതും ഹൈബിക്കു തന്നെ. പക്ഷേ, റോബര്‍ട്ട് വാദ്രയെ വട്ടം പിടിച്ചു തോമസ് മാഷ് സീറ്റ് ‘വാങ്ങി’. ഭൂരിപക്ഷം കുറഞ്ഞു എങ്കിലും ജയിച്ചു. പിജെ കുര്യനെയും പിസി ചാക്കോയെയും വെട്ടി കേന്ദ്ര മന്ത്രിയായി. 2014ല്‍ വീണ്ടും ജയിച്ചു. പിഎസി ചെയര്‍മാനായി.

സോണിയാജിയുടെ സ്ഥാനത്ത് രാഹുല്‍ജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു. തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി. ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി. ഹൈബി ഈഡനാണ് ഇത്തവണ സ്ഥാനാര്‍ഥി. തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിന്റെ ഐശ്വര്യം.

തോമസ് മാഷ് വളരെ ഖിന്നനും ക്ഷുഭിതനുമാണ്. ബിജെപിയില്‍ ചേരുന്ന കാര്യം ആലോചിക്കുന്നു. നരേന്ദ്രമോദിയും അമിത് ഷായും മീന്‍ കഴിക്കില്ല. അതാണ് ഒരേയൊരു പ്രതിബന്ധം.

Related posts

ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയിലൂടെ സ്വര്‍ണക്കടത്ത്; ഐബിയുടെ സഹായം ആവശ്യപ്പെട്ട് ഡിആര്‍ഐ

ചികിത്സിക്കാന്‍ പണമില്ല… അഞ്ചു വയസ്സുകാരനെ അച്ഛന്‍ ക്വട്ടേഷന്‍ കൊടുത്ത് കൊന്നു

subeditor10

വടക്കേ ഇന്ത്യയില്‍ ഭൂചലനം റിക്ടര്‍സ്‌കെയിലില്‍ 5.5 രേഖപ്പെടുത്തി

ഇനി ഫ്രാൻസിൽ രാസായുധം ! ഐ.സ് ഭീകരർ

subeditor

പുല്‍വാമയ്ക്ക് പിന്നാലെ കശ്മീര്‍ പത്രങ്ങള്‍ക്ക് പരസ്യം നിഷേധിച്ച് സംസ്ഥാന സര്‍ക്കാര്‍

subeditor5

ഏതറ്റം വരെയും പോയി ചാമിയെ രക്ഷിക്കണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു; വാദിക്കാന്‍ പണം തന്നവരെ കുറിച്ച് വെളിപ്പെടുത്തില്ല

subeditor

ആരാണാ സുന്ദരി?: രാഹുൽ ഗാന്ധിക്കൊപ്പം സെൽഫിയെടുത്തത് മലയാളി പെൺകുട്ടി

ലക്ഷ്മി പറയുന്നത് നുണയോ? വാഹനമോടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെയെന്ന് കൂടുതല്‍ പേരുടെ മൊഴി

subeditor10

പുല്‍വാമ ഭീകരാക്രമണം തെരെഞ്ഞെടുപ്പ് വിജയത്തിനായി ബി.ജെ.പി ആസൂത്രണം ചെയ്തതെന്ന് ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി

subeditor5

 പെണ്‍ബുദ്ധി പിന്‍ബുദ്ധിയണെന്നു പറഞ്ഞിരുന്നവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് , പട്ടാപ്പകല്‍ കവര്‍ച്ചെയ്‌ക്കെത്തിയ കള്ളനെ കീര്‍ത്തന തന്ത്രപൂര്‍വം കുടുക്കി

special correspondent

സത്യത്തില്‍ ഇവരല്ലേ അയ്യപ്പവിരുദ്ധര്‍; മലകയറുന്നതില്‍ നിന്നും പിന്നോട്ടില്ലെന്ന് സൂര്യ ദേവാര്‍ച്ചന

subeditor10

മൂന്നുവയസ്സുകാരിയുടെ വായില്‍ പടക്കം വെച്ച് തീ കൊളുത്തി ദീപാവലി ആഘോഷം; പെണ്‍കുട്ടിയുടെ നില ഗുരുതരം, മുഖത്ത് 50ലധികം തുന്നല്‍

subeditor10