മാണി സാറിനെ നാറ്റിച്ച അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്താൻ വേണ്ടി സംഘടിപ്പിച്ച കരുണ സംഗീത നിശയും ആയി ബന്ധപ്പെട്ട് വിവാദങ്ങൾ ഇപ്പോളും തുടരുക ആണ്. സംഭവം വിവാദം ആയപ്പോൾ പണം ദുരിതാശ്വാസ നിധിയിലേക്ക് നൽകി എന്ന് കാട്ടി വിശദീകരണ കുറിപ്പ് ആഷിഖ് അബു ഫേസ്ബുക്കിൽ പങ്ക് വെച്ചിരുന്നു. പോസ്റ്റിനു ഒപ്പം പണം നൽകിയതിന്റെ ചെക്കിന്റെ ചിത്രവും ഉണ്ടായിരുന്നു. എന്നാല് ചേക്കിലെ തീയതി ഫെബ്രുവരി 14 ആയിരുന്നു. അതായത് വിവാദം ആരംഭിച്ച ശേഷം. പിന്നീട് ചെക്കിലെ തീയതിയെ ചൊല്ലിയും ആഷിഖ് അബു പരിഹാസം നേരിട്ടു. ഇപ്പൊൾ സംഭവത്തിൽ പ്രതികരണവും ആയി രംഗത്ത് എത്തി ഇരിക്കുക ആണ് രാഷ്ട്രീയ നിരീക്ഷകൻ അഭിഭാഷകനും ആയ എ ജയശങ്കർ. ആഷിഖ് അബുവിനെ പരിഹസിച്ച് ആണ് ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ്.

ബാർകോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകൻ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡർ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടർന്ന് ഇന്നാട്ടിലെ നിരവധി എസ്. എഫ്. ഐ, ഡിഫി പ്രവർത്തകർ അഞ്ചും പത്തും രൂപ മണിയോഡർ അയച്ചു മാണിസാറിനെ നാറ്റിച്ചു.

Loading...

ഇപ്പോഴിതാ, ‘കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു. പകരം ചോദിക്കാൻ കേരള കോൺഗ്രസുകാർക്ക് കൈവന്ന കനകാവസരമാണെന്ന് ജയശങ്കർ ഫേസ്ബുക്കിലൂടെ പരിഹസിച്ചു.

ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡർ അയച്ചു കൊണ്ട് പൂഞ്ഞാർ ചെറു പുലി ഷോൺ ജോർജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കർഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യണമെന്നും ജയശങ്കർ പറയുന്നു. നേരത്തെയും ജയശങ്കർ ആഷിഖ് അബുവിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബാർകോഴ വിവാദം കത്തി നിന്ന കാലത്ത്, സിനിമാ സംവിധായകൻ ആഷിഖ് അബു മഹാനായ മാണി സാറിന് 500രൂപ മണിയോഡർ അയച്ചു പരിഹസിച്ചു എന്നാണ് ചരിത്രം. തുടർന്ന് ഇന്നാട്ടിലെ നിരവധി എസ്എഫ്ഐ, ഡിഫി പ്രവർത്തകർ അഞ്ചും പത്തും രൂപ മണിയോഡർ അയച്ചു മാണിസാറിനെ നാറ്റിച്ചു.

ഇപ്പോഴിതാ, ‘കരുണ’ സംഗീത നിശയുമായി ബന്ധപ്പെട്ട് അതേ ആഷിഖ് അബു നാറിപ്പുളിച്ചു നിൽക്കുന്നു. പകരം ചോദിക്കാൻ കേരള കോൺഗ്രസുകാർക്ക് കൈവന്ന കനകാവസരം. ആഷിഖ് അബുവിന് അഞ്ചു രൂപ മണിയോഡർ അയച്ചു കൊണ്ട് പൂഞ്ഞാർ ചെറു പുലി ഷോൺ ജോർജ് തുടക്കം കുറിച്ചു കഴിഞ്ഞു. ഇനി ഓരോ മലയോര കർഷകനും യഥാശക്തി ആഷിഖ് കുടുംബ സഹായ നിധിയിലേക്ക് സംഭാവന ചെയ്യും. ഒരു രൂപയിൽ കുറഞ്ഞ തുക മണിയോഡർ അയക്കാൻ കഴിയില്ല എന്നതിലേയുളളൂ നമുക്ക് സങ്കടം.