ഇടുക്കി: തൊടുപുഴ ഇലപ്പള്ളിയിൽ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. രഹസ്യ കാമുകനെ വിദേശത്തയക്കാൻ അയൽ വാസിയായ 90വയസുകാരി വൃദ്ധയെ തലക്കടിച്ച് മാലമോഷണം. പോലീസ് സംശയിച്ച് ചോദ്യം ചെയ്തപ്പോൾ മാനഹാനി മൂലം ഒന്നര വയസുകാരൻ മകനെ കഴുത്തു ഞെരിച്ച് കൊന്ന് ആത്മഹത്യ ക്ക് ശ്രമിച്ചു. സംഭവത്തിൽ ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന ജയ്‌സമ്മയെ പോലീസ് അറസ്റ്റ് ചെയ്തു.ഭർത്താവറിയാതെ കാമുകനെ വിദേശത്തേക്ക് അയക്കാൻ ജയ്സമ്മ പണം പല വിധത്തിൽ കണ്ടെത്തുകയും വൻ ബാധ്യതകൾ വരുത്തുകയും ചെയ്തതായി കണ്ടെത്തി. കാമുകനെ ഗൾഫിലേക്ക് ജോലിക്ക് അയച്ച് കാമുകനൊപ്പം ഗൾഫിൽ പോയി ജീവിക്കാൻ ജയ്സമ്മ നടത്തിയ നീക്കങ്ങൾ എല്ലാം ഒടുവിൽ തകരുകയായിരുന്നു.

അയൽവാസിയായ വൃദ്ധയെ തലക്കടിക്ക് വീഴ്ത്തി സ്വർണ്ണം കവർന്ന കേസിൽ സംശയിക്കുന്നതറിഞ്ഞുണ്ടായ മനോവിഷമമാണ് സംഭവങ്ങൾക്ക് പിന്നിലെന്നാണ് പ്രതി ജയ്‌സമ്മ പോലീസിന് മൊഴി നൽകിയത്. ജയ്‌സമ്മയുടെ കാമുകന് വിദേശത്തേക്ക് പോകുന്നതിന് ആവശ്യമായ പണം കണ്ടെത്താൻ വൃദ്ധയുടെ മാല മോഷ്ടിച്ചുവെന്നായിരുന്നു ആരോപണം. മകനെ കൊലപ്പെടുത്തിയതും കാമുകനുമായുള്ള ബന്ധവും തുറന്നുസമ്മതിച്ച പ്രതി വൃദ്ധയുടെ മാല മോഷ്ടിച്ചിട്ടില്ലെന്നാണ്‌ പോലീസിൽ നല്കിയ മൊഴി. ചൊവ്വാഴ്ച പുലർച്ചെയാണ് ജയ്‌സമ്മ ഒന്നരവയസുള്ള ഇളയമകൻ അശ്വിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയത്. പിന്നാലെ കൈ ഞെരമ്പുകൾ മുറിച്ച് ജയ്‌സമ്മ ആത്മഹത്യക്കും ശ്രമിച്ചു.

Loading...

ഭർത്താവറിയാതെ ജയ്‌സമ്മ ചില സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത് സംശയങ്ങൾ വർദ്ധിക്കുന്നതിന് കാരണവുമായി. ചോദ്യം ചെയ്യാൻ പൊലീസ് വിളിപ്പിച്ചതോടെ ഭർത്താവുമായി ഇതേച്ചൊല്ലി വഴക്കുണ്ടായി തുടർന്നായിരുന്നു അനിഷ്ട സംഭവങ്ങൾ അരങ്ങേറിയത്.

ഭർത്താവറിയാതെ കടുത്ത സാമ്പത്തിക ബാധ്യതകൾ ജയ്‌സമ്മ വരുത്തി വച്ചതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. കുടുംബശ്രീയിൽ നിന്ന് 20000 രൂപ വായ്പയെടുത്ത ജയ്‌സമ്മ മകന്റെ മാല പണയംവെച്ച് പുതിയ മൊബൈലും കഴിഞ്ഞ ദിവസം വാങ്ങി. ആത്മഹത്യാ ശ്രമത്തെ തുടർന്ന് പൊലീസ് ജയ്‌സമ്മയുടെ മുറിക്കുള്ളിൽ നടത്തിയ തിരച്ചിലിൽ ഈ മൊബൈൽ ഇലപ്പള്ളിയിലെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. മൊബൈലിന്റെ പലഭാഗങ്ങൾ പലയിടങ്ങളിലായി ഒളിപ്പിച്ചാണ് സൂക്ഷിച്ചിരുന്നത്. മൊബൈൽ ഫോണിൽ നിന്ന് നിർണ്ണായക തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.