പ്രണവ് മോഹന്‍ലാലിന്റെ പേരില്‍ പണം തട്ടുന്നു

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരില്‍ പണം തട്ടുന്നു. സംവിധായകന്‍ ജീത്തു തന്നെയാണ് തട്ടിപ്പ് നടക്കുന്നതായി ചൂണ്ടിക്കാട്ടി രംഗത്തി വന്നത്. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് പ്രണവ് മോഹന്‍ലാലിന്റെ ചിത്രം.

ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സിനിമയുടെ പേരില്‍ കാസ്റ്റിങ് കോള്‍ നടക്കുന്നുവെന്ന് വാര്‍ത്ത പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടത്തുന്നത്. എന്നാല്‍ അത് തെറ്റായ പ്രചരണമാണ് കാസ്റ്റിംഗിനെപ്പറ്റിയോ കാസ്റ്റിംഗ് കോളിനെക്കുറിച്ചോ യാതൊരു വിധ അറിയിപ്പും പുറത്ത് വിട്ടിട്ടില്ലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് അറിയിച്ചു.

Loading...

സംവിധായകന്‍ ജീത്തു ജോസഫിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് വായിക്കാം

ഞാന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിന്റെ കാസ്റ്റിംഗ് കോള്‍ നടത്തുന്നു എന്ന വ്യാജേന ചില പ്രചരണങ്ങളും അത് വഴി കാസ്റ്റിംഗിന്റെ പേരില്‍ കാശ് ആവശ്യപ്പെടുന്നതായും പലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു… ഇത് തികച്ചും തെറ്റായ വാര്‍ത്തയാണ്…. ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്… കാസ്റ്റിംഗിനേ പറ്റിയോ കാസ്റ്റിംഗ് കോളിനേ കുറിച്ചോ യാതൊരുവിധ അറിയിപ്പുകളും ഒഫീഷ്യലായി പുറത്ത് വിട്ടിട്ടില്ല… അറിയിപ്പുകള്‍ എല്ലാം എന്റെ ഒഫീഷ്യല്‍ പേജിലൂടെ തന്നെ പുറത്ത് വിടുന്നതായിരിക്കും… ആരും കബളിപ്പിക്കപ്പെടാതിരിക്കുക, അതോടൊപ്പം ഇത് ശ്രദ്ധയില്‍പ്പെടുന്നവര്‍ ദയവായി അറിയിക്കുക..!