ഇന്ന് ജല്ലിക്കെട്ട് ഇന്ന്,കാളകളെ മുഖ്യമന്ത്രി പനീർസെൽ വം അഴിച്ചുവിടും

Loading...

ചെന്നൈ: മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം തമിഴ്നാട്  ജെല്ലിക്കെട്ട് ആരവത്തിലേക്ക്. കേന്ദ്രാനുമതിയോടെ  തമിഴ്നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നടത്താന്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. ജെല്ലിക്കെട്ടിന്‍െറ ചരിത്രമുറങ്ങുന്ന മധുരയിലെ അളങ്കാനെല്ലൂരില്‍ ഞായറാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം കാളകളെ കെട്ടഴിച്ചുവിട്ട് ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. തമിഴ്നാടിന്‍െറ ചുമതല വഹിക്കുന്ന മഹാരാഷ്ട്ര ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവു മുംബൈയില്‍നിന്നു ചെന്നൈയിലേക്കുള്ള  യാത്രാമധ്യേ അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് ഹൈദരാബാദില്‍വെച്ചാണ് ശനിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നോടെ ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. വൈകുന്നേരം അഞ്ചിന് അദ്ദേഹം ചെന്നൈയിലത്തെി.
സുപ്രീംകോടതിയുടെ ജെല്ലിക്കെട്ട് വിലക്ക് നീക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാക്കിയ ഓര്‍ഡിനന്‍സിന്‍െറ കരടുരൂപത്തിന് ചില ഭേദഗതികളോടെ കേന്ദ്ര നിയമ മന്ത്രാലയം കഴിഞ്ഞദിവസം അനുമതി നല്‍കിയിരുന്നു. ആവണിപുരത്തും പാലമേട്ടിലും ഇതോടൊപ്പം ജെല്ലിക്കെട്ട് തുടങ്ങും.  മന്ത്രിമാര്‍ തങ്ങളുടെ ജില്ലകളില്‍ 11ന് ജെല്ലിക്കെട്ടിന് തുടക്കം കുറിക്കും.

സുപ്രീംകോടതിയുടെ വിലക്കുണ്ടെങ്കിലും കായികം സംസ്ഥാനത്തിന്‍െറ അധികാര പരിധിയിലുള്ള വിഷയമായതിനാല്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമുണ്ടെന്ന അറ്റോണി ജനറല്‍ മുകുള്‍ രോഹതഗിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് നീങ്ങിയത്.  മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമം ഭേദഗതി ചെയ്താണ് ഓര്‍ഡിനന്‍സ് ഇറക്കിയതെന്ന് ഗവര്‍ണര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.എന്നാല്‍, ഓര്‍ഡിനന്‍സിന് ആറുമാസ കാലാവധി മാത്രമാണെന്നും തിങ്കളാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍ ആദ്യദിവസം തന്നെ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി ഒ. പന്നീര്‍സെല്‍വം അറിയിച്ചു. ഓര്‍ഡിനന്‍സിനെ തമിഴ്നാടിന്‍െറ അഭിമാന നേട്ടമായി വ്യാഖാനിച്ച മുഖ്യമന്ത്രി, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും പ്രക്ഷോഭകര്‍ക്കും നന്ദി പറഞ്ഞു.

Loading...