ചെങ്ങന്നൂരിലെ ചാണകക്കുഴിയില്‍ അസ്ഥിക്കഷണങ്ങള്‍; ജസ്‌നയുടേതെന്ന് സംശയം

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂര്‍ മുളക്കുഴയിലെ അനാഥാലയത്തില്‍ പോലീസിന്റെ വീണ്ടും പരിശോധനഅനാഥാലയത്തിലെ ചാണകക്കുഴിയില്‍നിന്ന് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്.

ജസ്‌ന ഉള്‍പ്പെടെ നിരവധി പേരെ അനാഥാലയത്തില്‍ എത്തിച്ചിട്ടുണ്ടെന്നും ഇവരില്‍ ചിലര്‍ മരിച്ചതായും മൃതദേഹം അനാഥാലയത്തോട് ചേര്‍ന്ന തൊഴുത്തിന്റെ ചാണകക്കുഴിയില്‍ കുഴിച്ചിട്ടതായും മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെങ്ങന്നൂര്‍ ഇടനാട് പ്രദീപ് കോശി പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അസ്ഥിക്കഷണങ്ങള്‍ കണ്ടെത്തിയത്.

അസ്തികഷ്ണങ്ങള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കാണാതായി ഇത്രയും ദിവസം കഴിഞ്ഞതിനാലും കേസില്‍ മറ്റു തുമ്പൊന്നും ലഭിക്കാത്തതിനാലും ഈ അസ്തികഷ്ണങ്ങളിലുള്ള അന്വേഷണ സംഘത്തിന്റെ സംശയം വര്‍ധിച്ചിരിക്കുകയാണ്. എന്തായാലും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന അസ്തികഷ്ണങ്ങള്‍ ജസ്‌നയുടേതാണോ എന്ന് തിരിച്ചറിയുന്നതിന് പരിശോധനാ റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ എന്തെങ്കിലും പറയാന്‍ സാധിക്കുകയുള്ളൂ

Top