ജെസ്ന വലിയ ബാഗുമായി മലപ്പുറത്ത് മറ്റൊരു പെൺകുട്ടിക്കൊപ്പം, മറ്റ് 3 പേരും സംഘത്തിൽ ഉണ്ടായിരുന്നു

മലപ്പുറം, കോട്ടപ്പുറം: ജെസ്നയേകുറിച്ച് കൂടുതം വ്യക്തമായ വിവരങ്ങൾ. ജസ്നയും മറ്റൊരു പെൺകുട്ടിയും വലിയ ബാഗുമായി മലപ്പുറത്ത് എത്തി എന്ന് ദൃക്സാക്ഷികൾ. അവിടെ എത്തിയ ഈ പെൺകുട്ടികൾ മറ്റ് 3 പേരുമായി സംസാരിക്കുന്നു. ഈ മൂന്ന് പേരുമായി പെൺകുട്ടികൾ നടന്നു പോകുന്നു. പൊലീസിനു ലഭിച്ച കൃത്യമായ സൂചനകൾ.രണ്ടുപേരും വലിയ ബാഗുകളുമായാണ് കോട്ടക്കുന്നിലെത്തിയത്. മേയ് ആദ്യത്തിൽ ജെസ്നയെ കാണാതായെന്ന വാർത്തകൾ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരുന്നില്ലെന്നും പിന്നീട് മാധ്യമങ്ങളിൽ വാർത്തയും ചിത്രവും കണ്ടതോടെയാണ് തിരിച്ചറിഞ്ഞതെന്നും പാർക്കിലെ ജീവനക്കാരും കോട്ടക്കുന്നിൽ അന്നു പരിപാടിക്കെത്തിയ സാമൂഹികപ്രവർത്തകനും അറിയിച്ചു. കുർത്തയും ഷാളും ജീൻസുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷം.സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു.

ജെസ്ന എന്തിനു മലപ്പുറത്ത് എത്തി. കൂടെ ഉണ്ടായിരുന്നു യുവതി ആരാണ്‌. സംസാരിച്ച 3പേർ ആരൊക്കെ. അതായത് സത്യം അറിയാവുന്നവർ ഇപ്പോഴും നാട്ടിൽ തന്നെ ഒളിച്ചിരിക്കുന്നു. ജെസ്നയുടേത് ഒരു സ്വയം ഒളിച്ചോടലും തിരോധാനവും അല്ലെന്ന് പോല്കീസ് ഉറപ്പിക്കുന്നു.പാർക്കിൽനിന്നുള്ള സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കുകയാകും അന്വേഷണസംഘത്തിന്റെ ആദ്യദൗത്യം. കെഎസ്ആർടിസി സ്റ്റാൻഡിലെത്തി, അവിടെനിന്ന് ഓട്ടോ വിളിച്ച് കോട്ടക്കുന്നിലെ രണ്ടാംകവാടം വഴി പാർക്കിലെത്തിയിരിക്കാമെന്നാണു കരുതുന്നത്. കേസിന്റെ വ്യക്തമായ സൂചനകളേക്ക് പോലീസ് എത്തുകയാണ്‌. കേസ് തെളിയും എന്നും കരുതുന്നു.

ഇതിനു പിന്നിൽ ഒരു സംഘം ആളുകൾ ഉണ്ട്. വലിയ ബാഗും ആയി ജെസ്നയും മറ്റൊരു പെൺകുട്ടിയും സംസാരിച്ച 3 പേരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് നടന്ന് പോവുകയായിരുന്നു. ആരായിരിക്കും ആ 3 പേർ. ഒരു പക്ഷേ അവർ ഇപ്പോഴും മലപ്പുറത്ത് ഉണ്ട്. കേസ് വൻ ദുരൂഹതയിലേക്കാണ്‌ നീങ്ങുന്നത്. ജെസ്നയുടേത് വെറും ഒരു തിരോധാനമല്ല. ഇത് ഒരു സംഘം ചേർന്നുള്ള നീക്കങ്ങൾ എന്ന് ഉറപ്പിച്ച് പോലീസ്.

Top