ജസ്നയെ കണ്ടെത്തിയെന്ന വാർത്ത തള്ളി പത്തനംതിട്ട എസ് പി കെ.ജി സൈമൺ

പത്തനംതിട്ട: രണ്ട് വര്‍ഷംമുമ്പ് കാണാതായ കോളേജ് വിദ്യാര്‍ഥിനിയായ ജെസ്നയെ കണ്ടെത്തിയെന്ന വാർത്ത നിഷേധിച്ച് പത്തനംതിട്ട എസ് പി. ജെസ്ന തിരോധാന അന്വേഷണ പുരോഗതി ഇപ്പോള്‍ വെളിപ്പെടുത്താൻ ആകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കൂടി ആയ പത്തനംതിട്ട എസ് പി കെ ജി സൈമൺ വെളിപ്പെടുത്തി. പോസ്റ്റീവ് ആയ ചില വാർത്തകള്‍ പ്രതിക്ഷിക്കുന്നുവെന്നും എന്നാല്‍ ജസ്നയെ കണ്ടെത്തി എന്നുള്ള പ്രചരണം തെറ്റാണെന്നും കെ ജി സൈമൺ വെളിപ്പെടുത്തി. ഇതരസംസ്ഥാനങ്ങള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ജസ്നയെ കണ്ടെത്തിയ തരത്തിലുള്ള വർത്തകള്‍ ശരിയല്ലന്ന് ആദ്ദേഹം പറഞ്ഞു. ജസ്ന തിരോധാനവുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. പോസ്റ്റീവ് ആയ വാർത്ത ഉണ്ടാകുമെന്ന സൂചനയാണ് അന്വേഷണ ഉദ്യോഗസ്ഥൻ കൂടി ആയ എസ്സ് പി കെ ജി സൈമൺ നല്‍കുന്നത്.

നിലവില്‍ കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തില്‍ മാറ്റമില്ല മൊബൈല്‍ ടവറുകൾ കേന്ദ്രികരിച്ചുള്ള അന്വേഷണത്തിന് സൈബർ വിദഗ്ധരെ കൂടി സംഘത്തില്‍ ഉള്‍പ്പെടുത്തിയിടുണ്ട്. 2018 മാർച്ച് 20നാണ് മുക്കുട്ടുതറയില്‍ നിന്നും ബന്ധുവീട്ടിലേക്ക് പോയ ജസ്നയെ കാണാതായത്. സംസ്ഥാനത്തെ വനമേഖലകള്‍ ഉള്‍പ്പടെ കേന്ദ്രീകരിച്ച് നേരത്തെ അന്വേഷണം നടത്തിയിരുന്നു. അതേസമയം ജെസ്നയെ അന്യ സംസ്ഥാനത്ത് നിന്നും കണ്ടെത്തിയെന്നും ലോക്ക്ഡൗൺ കഴിഞ്ഞാലുടൻ നാട്ടിലെത്തിക്കുമെന്ന തരത്തിൽ ഇന്നലെ വാർത്തകൾ വന്നിരുന്നു.
ബംഗളൂരുവില്‍ നിന്നാണ് ജസ്‌നയെ കണ്ടെത്തിയതായിട്ടാണ് പുറത്തുവന്ന വാർത്തകൾ.

Loading...

വെച്ചൂച്ചിറ കൊല്ലമുള ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ജെയിംസിനെ (20) 2018 മാര്‍ച്ച്‌ 22നാണ് കാണാതായത്. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കോളേജിലെ വിദ്യാര്‍ഥിനിയായിരുന്നു. മുണ്ടക്കയം പുഞ്ചവയലിലുള്ള അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയതായിരുന്നു. ആദ്യം വെച്ചൂച്ചിറ പൊലീസാണ് കേസന്വേഷിച്ചത്. പിന്നീട് എഡിജിപി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള സംഘം കേസ് അന്വേഷിച്ചു. ഒരു വര്‍ഷം മുമ്പ് ക്രൈംബ്രാഞ്ച് കേസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. ജെസ്‌നയെക്കുറിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ ഡിജിപി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.