പ്രവാസികള്‍ക്ക് ആശ്വാസവുമായി ജെറ്റ് എയര്‍വേയ്‌സ്; ടിതക്കറ്റ് നിരക്കില്‍ വന്‍ കുറവ്

റിയാദ്: ഗള്‍ഫില്‍ നിന്നുള്ള ടിക്കറ്റ് നിരക്കില്‍ ഇളവുമായി ജെറ്റ് എയര്‍വേയ്‌സ്. ഗള്‍ഫില്‍ നിന്ന് കേരളം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 50 ശതമാനം വരെ ഇളവാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ജെറ്റ് എയര്‍വെയ്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന എല്ലാ സെക്ടറിലേക്കും ഇളവ് ലഭിക്കും. ഇന്ത്യക്ക് പുറമെ നേപ്പാള്‍, ബംഗ്ലാദേശ്, സിംഗപ്പൂര്‍, യൂറോപ്പ് തുടങ്ങിയ സെക്ടറുകളിലേക്കുള്ള യാത്രക്കാര്‍ക്കും ഈ ഇളവ് പ്രയോജനപ്പെടുത്താം. ഈ മാസം 11 വരെ എടുക്കുന്ന ടിക്കറ്റുകള്‍ക്കാണ് ഇളവെന്ന് ജെറ്റ് എയര്‍വെയ്സ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Top