പ്രമുഖ ടെലിവിഷൻ അവതാരികയും പുതുമുഖ നടിയുമായ ജുവൽ മേരി വിവാഹിതയായി. മഴവിൽ മനോരമ ചാനലിലെ പ്രശസ്ത റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിലെ അവതാരികയായിരുന്നു ജുവൽ മേരി. ഷോയിലെ അവതാരികയായി തിളങ്ങിയ ജുവൽ മേരി പ്രേക്ഷകരുടെ പ്രിയങ്കരിയായിരുന്നു.Jewel3

മഴവിൽ മനോരമയിലെ തന്നെ മറ്റൊരു പ്രമുഖ പരിപാടിയായ റിമി ടോമിയുടെ ഒന്നും ഒന്നും മൂന്ന് പരിപാടിയുടെ പ്രൊഡ്യൂസറായ ചങ്ങനാശ്ശേരി സ്വദേശി ജെൺസൺ സക്കറിയയാണ് ജുവൽ മേരിയെ ജീവിതസഖിയാക്കിയത്

Loading...

ചങ്ങനാശ്ശേരിയിലെ പള്ളിയിൽ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് വിവാഹത്തിൽ പങ്കെടുത്തത്.

Jewel1

മമ്മൂട്ടി നായകനായ പത്തേമാരി എന്ന സിനിമയിലെ നായിക കൂടിയാണ് ജുവൽ മേരി. അടുത്തിടെ ഫേസ്‌ബുക്കിലൂടെയാണ് ജുവലിന്റെ വിവാഹ വിവരം പ്രേക്ഷകർ അറിയുന്നത്. ഡി ഫോർ ഡാൻസിലെ ജുവലിന്റെ കോ സ്റ്റാറായ ഗോവിന്ദ് പത്മസൂര്യയും പേൾ മാനിയും നവ വധൂവരന്മാർക്ക് വിവാഹാശംസകൾ നേർന്നുകൊണ്ട് ഫേസ്‌ബുക്കിൽ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോ ഇട്ടിരുന്നു.

Jewel2

സിനിമയിൽ നായികയായതോടെ ജുവൽ ഇപ്പോൾ ഡി ഫോർ ഡാൻസിന്റെ സെക്കന്റ് സീസണിൽ നിന്നും വിട്ടു നിൽക്കുകയാണ്. മമ്മൂട്ടി നായകനായ പത്തേമാരി ജുവൽ മേരിയുടെ അരങ്ങേറ്റ ചിത്രമാണ്. സലീം അഹമ്മദാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യാ വേഷമാണ് ജുവലിന്. ഇത് കൂടാതെ കമൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും ജുവൽ മമ്മൂട്ടിയുടെ നായികയായെത്തുന്നു എന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.